മണ്ണാര്‍ക്കാട്:തെരുവു വിളക്കുകള്‍ എല്‍ഇഡിയാക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലാവ് പദ്ധതി മണ്ണാര്‍ക്കാട് നഗരത്തിലേക്കുമെ ത്തുന്നു.എംഇഎസ് കോളേജ് മുതല്‍ നൊട്ടമല വരെ അഞ്ച് ലക്ഷം ചിലവിലാണ് ദേശീയപാതയോത്ത് തെരുവ് വിളക്കുകള്‍ സ്ഥാപി ക്കുക.നിലവില്‍ നഗരത്തില്‍ ദേശീയ പാത വികസനത്തോടനുബ ന്ധിച്ചുള്ള നടപ്പാതയില്‍ കൈവരി സ്ഥാപിക്കലും കട്ടപാകലും പുരോഗമിക്കുകയാണ്.ഇതെല്ലാം പൂര്‍ത്തിയാകുന്നതോടെ പുതിയ മുഖച്ഛായ കൈവരിക്കുന്ന നഗരത്തിന് നിലാവ് പദ്ധതിയും കൂടുത ല്‍ തിളക്കമേകും.പദ്ധതി നിര്‍വ്വഹണം സംബന്ധിച്ച് നാളെ ചേരുന്ന നഗരസഭ കൗണ്‍സില്‍ യോഗം ചര്‍ച്ച ചെയ്യുമെന്ന് നഗരസഭ ചെയര്‍ മാന്‍ ഫായിദ ബഷീര്‍ പറഞ്ഞു.മറ്റ് വിവിധ വിഷയങ്ങളും കൗണ്‍ സില്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും.
നഗരസഭ ഓഫീസിന്റെ സ്ഥല പരിമതി പരിഹരിക്കുന്നതിനായി കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ ഒഴിപ്പിച്ച് ഇവിടേക്ക് ഓഫീസിന്റെ കുറച്ച് സെക്ഷ നുകള്‍ മാറ്റി ഓഫീസ് പ്രവര്‍ത്തനം മാറ്റാനാണ് നീക്കം.ഇക്കാര്യം കൗണ്‍സില്‍ യോഗം ചര്‍ച്ച ചെയ്യും.നഗരസഭ ഓഫീസിലെ സ്ഥല പരിമിതി ജീവനക്കാരേയും കൗണ്‍സിലര്‍മാരേയും പൊതുജനങ്ങ ളേയും ഒരു പോലെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.ഫയലുകള്‍ ക്രമമായി സൂക്ഷിക്കുന്നതിനോ റെക്കോര്‍ഡ് റൂമിലേക്ക് ഫയലുകള്‍ മാറ്റി സൂക്ഷിക്കേണ്ട ഫയലുകള്‍ മാറ്റി സൂക്ഷിക്കുന്നതിനോ സാധിക്കാ ത്തതിനാല്‍ പല ഫയലുകളും കണ്ടെത്താന്‍ കഴിയാത്ത സാഹചര്യ മാണ് നിലനില്‍ക്കുന്നത്.കോവിഡ് 19 വ്യാപന പശ്ചാത്തലത്തില്‍ സാമൂഹിക അകലം പോലുള്ള മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനും ഓഫീസിന്റെ സ്ഥലപരിമിതി തടസ്സമാകുന്നുണ്ട്.
മുണ്ടേക്കരാട് സ്‌കൂള്‍ റോഡ്,ശിവന്‍കുന്ന് ലക്ഷം വീട് കോളനി റോഡ്,ഹില്‍ വ്യൂ റോഡ്,കരിങ്കറ റോഡ് വീതി കൂട്ടി കോണ്‍ക്രീറ്റ് ചെയ്യല്‍, പെരിമ്പടാരി ശ്രീ പോര്‍ക്കൊരിക്കല്‍ ഭഗവതി ക്ഷേത്ര ത്തിന്റെ അരികില്‍ മണ്ണിടിച്ചില്‍ തടയുന്നതിനായി പുഴയോരത്ത് സംരക്ഷണ ഭിത്തി നിര്‍മാണം,തെന്നാരി അണ്ടിക്കുണ്ട് കോളനി സംരക്ഷണ ഭിത്തി നിര്‍മാണം എന്നിവയും കൗണ്‍സിലിന്റെ പരി ഗണനക്കെത്തും.കോവിഡ് കെയര്‍ സെന്ററില്‍ ജോലി ചെയ്തിരുന്ന ശുചീകരണ തൊഴിലാളികള്‍ക്ക് വേതനം അനുവദിക്കുന്നതും നഗ രസഭ അസി.എഞ്ചിനീയര്‍ നിര്‍വഹണ ഉദ്യോഗസ്ഥനായി ഏറ്റെടു ത്ത് നടത്തുന്ന പൊതുമരാമത്ത് പ്രവൃത്തികളില്‍ 13 പ്രവൃത്തികളു ടെ ടെണ്ടറുകളുടേയും എല്‍എസ്ജിഡി സെക്ഷനില്‍ മുനിസിപ്പല്‍ എഞ്ചിനീയര്‍ കഴിഞ്ഞ ഒക്ടോബറില്‍ നടത്തിയ 2020-21 വര്‍ഷത്തെ പൊതുമരാമത്ത് പ്രവൃത്തികളുടെ റീ ടെണ്ടര്‍,ടെണ്ടര്‍ അംഗീകാരം നല്‍കല്‍,ഹരിത കര്‍മ്മ സേന അംഗങ്ങള്‍ ശേഖരിക്കുന്ന ജൈവ പാഴ് വസ്തുക്കള്‍ ക്ലീന്‍ കേരള കമ്പനിക്ക് കൈമാറുന്നതിനായി കരാ റില്‍ ഏര്‍പ്പെടുന്ന വിഷയം തുടങ്ങിയവയും കൗണ്‍സില്‍ യോഗം ചര്‍ച്ച ചെയ്യും.