മണ്ണാര്‍ക്കാട്:വിദ്യാലയങ്ങളിലെ അധ്യാപക ക്ഷാമം പരിഹരിക്കുന്ന തിന് പി.എസ്.സി നിയമനം ത്വരിതപ്പെടുത്തണമെന്ന് കെഎസ്ടിയു മണ്ണാര്‍ക്കാട് ഉപജില്ലാ പ്രവര്‍ത്തക സമിതി യോഗം.അധ്യാപകരുടെ സ്ഥലംമാറ്റത്തിനും സ്ഥാനക്കയറ്റത്തിനുമായി നിയമാനുസൃതം തയ്യാറാക്കിയ നിലവിലുള്ള പട്ടിക പ്രാബല്യത്തിലാക്കുകയോ, ദിവ സ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള നടപടി യോ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.കോവിഡ് വ്യാപ നത്തെ തുടര്‍ന്ന് കഴിഞ്ഞ ഏഴുമാസക്കാലമായി അടഞ്ഞു കിടന്ന വിദ്യാലയങ്ങള്‍ ഭാഗികമായി തുറന്ന് രണ്ടാഴ്ചയോളമായിട്ടും ജില്ലയി ലെ പൊതുവിദ്യാലയങ്ങളില്‍ അധ്യാപകക്ഷാമം നേരിടുന്നത് വിദ്യാര്‍ത്ഥികളുടെ പഠനം പ്രതിസന്ധിയിലാക്കുകയാണ്.
സംശയനിവാരണത്തിനും ഡിജിറ്റല്‍ ക്ലാസ്സുകളുടെ തുടര്‍പ്രവര്‍ത്ത നത്തിനും മാതൃകാ പരീക്ഷകള്‍ക്കുമായാണ് രക്ഷകര്‍ത്താക്കളുടെ സമ്മതത്തോടെ സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് എസ്.എസ് .എല്‍.സി,പ്ലസ് ടു ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക്ക്ലാസ് റൂം പഠ നം പുനരാരംഭിച്ചത്.നടപ്പ് അധ്യയനവര്‍ഷത്തില്‍ അധ്യാപകരുടെ നിയമനവും സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും നടക്കാത്തതിനാല്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പലയിടത്തും ചില വിഷയങ്ങള്‍ പഠിപ്പി ക്കാനാളില്ല.ശാസ്ത്ര വിഷയങ്ങളിലാണ് ഒഴിവുകളേറെയും. ഹൈ സ്‌കൂള്‍,ഹയര്‍സെക്കണ്ടറി വിഭാഗങ്ങളിലായി നൂറ് കണക്കിന് അധ്യാപക തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. എസ്.എസ്. എല്‍.സി പരീക്ഷയില്‍ തുടര്‍ച്ചയായി സമ്പൂര്‍ണ വിജയം കൈവ രിച്ചു വരുന്ന വടശ്ശേരിപ്പുറം ഷൈക്ക് അഹമ്മദ്ഹാജി സ്മാരക സര്‍ ക്കാര്‍ ഹൈസ്‌കൂളിലുംഅട്ടപ്പാടി മേഖലയിലെ ഭൂരിഭാഗം വിദ്യാ ലയങ്ങളിലുംപല വിഷയങ്ങള്‍ക്കും സ്ഥിരം അധ്യാപകര്‍ തന്നെയി ല്ല.അപര്യാപ്തത പരിഹരിക്കുന്നതിന് ബദല്‍ സംവിധാനം ഏര്‍പ്പെടു ത്തുന്നതിനും അധികൃതര്‍ വിമുഖത കാണിക്കുകയാണെന്ന് യോഗം കുറ്റപ്പെടുത്തി.
വിദ്യാലയങ്ങള്‍ പൂര്‍ണമായും തുറന്നു പ്രവര്‍ത്തിക്കാത്തതിനാല്‍ ദിവസവേതനാടിസ്ഥാനത്തില്‍ പോലുംഅധ്യാപക നിയമനങ്ങള്‍ നടത്താനാകില്ലെന്നാണ്അധികൃതര്‍ പറയുന്നത്. വിരമിച്ചവരെയും പ്രൈമറി വിഭാഗത്തില്‍ നിന്നുള്ള യോഗ്യരായ അധ്യാപകരെയും ഇതിനായി വിനിയോഗിക്കണമെന്നാണ് വിദ്യാഭ്യാസവകുപ്പ് നിര്‍ ദേശം. എന്നാല്‍ മിക്കയിടത്തും കോവിഡ് പശ്ചാത്തലത്തില്‍ വിര മിച്ച അധ്യാപകരെയും ഒഴിവുള്ള തസ്തികകള്‍ക്ക് അനുയോജ്യരായ പ്രൈമറി അധ്യാപകരെയും കിട്ടാനില്ല. പൊതുപരീക്ഷകള്‍ മാര്‍ച്ചി ല്‍ തുടങ്ങാനിരിക്കെ വേണ്ടത്ര പഠന പിന്തുണ ലഭ്യമല്ലാത്ത അവസ്ഥ യില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും തികഞ്ഞ ആശങ്കയിലാ ണെന്നും യോഗം ചൂണ്ടിക്കാട്ടി.ഉപജില്ലാ സമ്മേളനം 23 ന് നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടത്താനും തീരുമാ നമായി.
സംസ്ഥാന വൈസ് പ്രസിഡണ്ട് ഹമീദ് കൊമ്പത്ത് ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡണ്ട് ടി.കെ.എം.ഹനീഫ അധ്യക്ഷനായി.സംസ്ഥാന ജനറല്‍ സെക്രട്ടറി കരീം പടുകുണ്ടില്‍ വിദ്യാഭ്യാസ വകുപ്പിന്റെ കെടുകാര്യസ്ഥതക്കെതിരെയുള്ള സംഘടനാ പ്രക്ഷോഭ പരിപാടി കള്‍ വിശദീകരിച്ചു. ജില്ലാ പ്രസിഡണ്ട് സിദ്ദീഖ് പാറോക്കോട്, ഉപജി ല്ലാ സെക്രട്ടറി സലീംനാലകത്ത്, കെ.ടി.അബ്ദുല്‍ജലീല്‍, കെ.പി.എ. സലീം,സി.എച്ച്.സുല്‍ഫിക്കറലി,കെ.ജി.മണികണ്ഠന്‍, പി.പി.ഹംസ, കെ.എ.മനാഫ്,പി.ഹംസ,ഐ.ടി വിങ് കണ്‍വീനര്‍ ഹാരിസ് കോലോ തൊടി എന്നിവര്‍ സംസാരിച്ചു.