അഗളി:കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയെ നൂറ് കിടക്കകളുള്ള ആശുപത്രിയാക്കി ഉയര്‍ത്തുന്നതിനായുള്ള നടപടി കള്‍ക്കായി സര്‍ക്കാരിനെ സമീപിക്കും.ആശുപത്രിയെ ആര്‍ദ്രം പദ്ധ തിയില്‍ ഉള്‍പ്പെടുത്താനും നൂറ് കിടക്കകള്‍ക്ക് അനുസരിച്ചുള്ള ജീവ നക്കാരുടെ തസ്തിക സൃഷ്ടിക്കുന്നതിനുമുളള ഇടപെടലുകളും നട ത്തും.2021 വര്‍ഷത്തില്‍ പുതുതായി ചുമതലയെടുത്ത ബ്ലോക്ക് ഭാര വാഹികളുടെ ആദ്യത്തെ ആശുപത്രി നിര്‍വ്വഹണ സമിതി യോഗ ത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.
ആശുപത്രിക്ക് എല്ലാ സ്‌കീമിലും ലഭിക്കേണ്ടതായിട്ടുള്ള തുക രണ്ട് മാസത്തിനുള്ളില്‍ ലഭ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കും. എച്ച്എംസി താത്കാലിക അടിസ്ഥാനത്തില്‍ നിലവില്‍ സേവനമ നുഷ്ഠിച്ച് വരുന്ന ജീവനക്കാരുടെ കാലാവധി കിഴഞ്ഞ സാഹചര്യ ത്തില്‍ ഇവരെ പിരിച്ച് വിട്ട് പുതിയ കൂടിക്കാഴ്ച നടത്തി ആവശ്യമു ളള ജീവനക്കാരെ മാത്രം നിയമിക്കും.ആശുപത്രിയുടെ ഗുണനില വാര പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ജനങ്ങള്‍ക്ക് മെച്ച പ്പെട്ട സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും ആവശ്യമായ ഫണ്ട് വകയി രുത്താനും യോഗം തീരുമാനിച്ചു.
ആശുപത്രി മിനി ഒപ്പേറയില്‍ ചേര്‍ന്ന യോഗത്തില്‍ അട്ടപ്പാടി ബ്ലോ ക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകന്‍ അധ്യക്ഷയായി. വൈ സ് പ്രസിഡന്റ് കെകെ മാത്യു,ബ്ലോക്ക് പഞ്ചായത്ത് അംഗം എസ് സനോജ്,ആശുപത്രി സൂപ്രണ്ട് ഡോ.ആര്‍.പ്രഭുദാസ്,ഷോളയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി രാമമൂര്‍ത്തി,പുതൂര്‍ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജ്യോതിഅനില്‍കുമാര്‍,അഗളി ഗ്രാമ പഞ്ചായത്ത് പ്രസി ഡന്റ് അംബിക,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എസ്.കാര്‍ത്യാ യനി സെന്തില്‍കുമാര്‍, കാളിയമ്മ മുരുകന്‍,എം.സി.ഗാന്ധി, കോട്ട ത്തറ വാര്‍ഡ് മെമ്പര്‍ മുഹമ്മദ് നാസര്‍,സജി ജോര്‍ജ്ജ്,മുഹമ്മദ് ഇക്ബാല്‍,ആശുപത്രി ആര്‍എംഒ ഡോ.ദിബിന്‍ രാജ്,നഴ്‌സിംഗ് സൂപ്രണ്ട് ജയശ്രി ജി തുടങ്ങിയവര്‍ പങ്കെടുത്തു.