മണ്ണാര്‍ക്കാട്:തദ്ദേശ തിരഞ്ഞെടുപ്പ് ഫലം തത്സമയം ജനങ്ങളിലേ ക്കെത്തിക്കാന്‍ ട്രെന്‍ഡ് വെബ്‌സൈറ്റ് സജ്ജമായി.ഡിസംബര്‍ 16ന് നടക്കുന്ന വോട്ടെണ്ണലിന്റെ പുരോഗതി കൃത്യവും സമഗ്രവുമായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മഷീന്റെ ട്രെന്‍ഡ് വെബ്‌സൈറ്റില്‍ ലഭിക്കും.സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളുടേയും ഫലം ജില്ലാ അടിസ്ഥാനത്തില്‍ ഗ്രാമപഞ്ചായത്ത്,ബ്ലോക്ക് പഞ്ചായ ത്ത്,ജില്ലാ പഞ്ചായത്ത്,മുനിസിപ്പാലിറ്റി,കോര്‍പ്പറേഷന്‍ എന്നിങ്ങനെ തിരിച്ച് ഒറ്റനോട്ടത്തില്‍ മനസ്സിലാകുന്ന വിധം സൈറ്റില്‍ കാണാം. ഓരോ തദ്ദേശ സ്ഥാപനത്തിലേയും വോട്ടെണ്ണല്‍ നില വാര്‍ഡുകളി ലെ പോളിംഗ് സ്‌റ്റേഷന്‍ അടിസ്ഥാനത്തിലും മനസ്സിലാക്കാം.

നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററാണ് വെബ്‌സൈറ്റ് തയ്യാറാ ക്കിയിരിക്കുന്നത്.മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ തത്സമയം ലഭ്യമാക്കു ന്നതിനും ട്രെന്‍ഡ് വെബ്‌സൈറ്റില്‍ പ്രത്യേക സജ്ജീകരണങ്ങള്‍ ഒരു ക്കിയിട്ടുണ്ട്.രാവിലെ എട്ടു മണി മുതല്‍ ആരംഭിക്കുന്ന വോട്ടെണ്ണ ലിന്റെ പുരോഗതി അപ്പപ്പോള്‍ ട്രെന്‍ഡ് വെബ്‌സൈറ്റില്‍ അപ് ലോഡ് ചെയ്യും.ഇതിനായി സംസ്ഥാനത്തെ 244 വോട്ടെണ്ണല്‍ കേന്ദ്ര ങ്ങളിലും ക്രമീകരണങ്ങളായി.ട്രെന്‍ഡ് സോഫ്റ്റ് വെയറിലേക്ക് വോട്ടിംഗ് വിവരം അപ് ലോഡ് ചെയ്യുന്നതിനായി വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രത്യേക മുറി സജ്ജീകരിക്കും.ഡേറ്റാ അപ് ലോഡിംഗ് സെന്ററി ന്റെ മേല്‍നോട്ടം വഹിക്കുക സൂപ്രണ്ട് തസ്തികയിലുള്ള ഉദ്യോഗസ്ഥ നാണ്.ഇന്‍ഫര്‍മേഷന്‍ കേരള മിഷനില്‍ നിന്നുള്ള കമ്പ്യൂട്ടര്‍ വിദഗ്ധ നാകും സാങ്കേതിക സഹായങ്ങള്‍ ചെയ്യുക.ബ്ലോക്ക് തല സെന്ററി ല്‍ ഡാറ്റ എന്‍ട്രിക്കായി അഞ്ചില്‍ കുറയാത്ത ടെക്‌നിക്കല്‍ അസിസ്റ്റ ന്റുമാരും കാണും.മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളി ലും ഇന്‍ഫര്‍മേഷന്‍ കേരള മിഷനില്‍ നിന്ന് രണ്ടോ അതിലധികമോ ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാര്‍ ഉണ്ടാകും.

ഓരോ പോളിംഗ് സ്‌റ്റേഷന്റെയും വോട്ട് നിലവാരം രേഖപ്പെടുത്തു ന്നതിന് ട്രെന്‍ഡ് സൈറ്റില്‍ നിന്ന് കൗണ്ടിംഗ് സൂപ്പര്‍വൈസര്‍മാര്‍ ഇതില്‍ ഫലം രേഖപ്പെടുത്തും.സ്ലിപ്പ് ഡേറ്റാ അപ് ലോഡിംഗ് സെന്റ റില്‍ എത്തിക്കുന്ന കൗണ്ടിംഗ് സ്ലിപ്പ് ഫോറത്തിലെ വിവരങ്ങള്‍ അപ്പോള്‍ തന്നെ ട്രെന്‍ഡില്‍ രേഖപ്പെടുത്തും.അപ് ലോഡിംഗ് സെ ന്ററിലെ സൂപ്പര്‍വൈസര്‍മാരാകും ഇത് ഉറപ്പ് വരുത്തുക. പാലക്കാട് ജില്ലയില്‍ 20 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് ഉള്ളത്. മണ്ണാര്‍ക്ക് ബ്ലോക്ക് പഞ്ചായത്തിന്റെ വോട്ടെണ്ണല്‍ നെല്ലിപ്പുഴ ദാറുന്നജാത്ത് ഹൈ സ്‌കൂ ളിലും അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തിന്റെ വോട്ടെണ്ണല്‍ അഗളി ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലും മണ്ണാര്‍ക്കാട് നഗരസഭയുടെ വോട്ടെണ്ണല്‍ കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്കണ്ട റി സ്‌കൂളിലും നടക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!