മണ്ണാര്‍ക്കാട്:ക്ഷേത്ര കമാന പ്രശ്‌നവുമായി ബന്ധപ്പെട്ട തര്‍ക്ക വിഷ യത്തില്‍ അന്വേഷണത്തിനെത്തിയ മണ്ണാര്‍ക്കാട് പോലീസ് ഇന്‍സ് പെക്ടര്‍ പിഎം ലിബിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.കോട്ടോപ്പാടം കണ്ടമംഗലം പുറ്റാനിക്കാട് അയ്‌നെ ല്ലി വീട്ടില്‍ റഷീദ് (35) ആണ് ഇന്ന് അറസ്റ്റിലായത്.പോക്കര്‍ (62), അബ്ദുള്‍ ഷാഹിദ് (19) എന്നിവരെ ഇന്നലെ രാത്രിയില്‍ അറസ്റ്റ് ചെയ്തി രുന്നു.ഇന്ന് പുലര്‍ച്ചയോടെയാണ് റഷീദിനെ അറസ്റ്റ് ചെയ്തത്. മൂവരേ യും തെളിവെടുപ്പിനായി താലൂക്ക് ആശുപത്രിയില്‍ ഇന്‍സ്‌പെക്ടര്‍ ക്ക് മുമ്പാകെ എത്തിച്ചിരുന്നു.കേസിലെ പ്രതിയായ ഷാഫി കൂടി പിടിയിലാകാനുണ്ട്.
ഇന്നലെയാണ് ഇന്‍സ്‌പെക്ടര്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. കണ്ട മഗലം പുറ്റാനിക്കാട് മാമ്പറ്റ ശിവക്ഷേത്രത്തിന്റെ കമാനം സ്ഥാപിച്ച തുമായി ബന്ധപ്പെട്ട് അയ്‌നെല്ലി പോക്കര്‍ ഹൈക്കോടതിയെ സമീ പിച്ചിരുന്നു.ഇക്കാര്യം പരിശോധിക്കുന്നതിനായി ഹൈക്കോടതി മണ്ണാര്‍ക്കാട് പോലീസ് ഇന്‍സ്‌പെക്ടറെ ചുമതലപ്പെടുത്തിയിരുന്നു .ഇതിന്റെ ഭാഗമായി അന്വേഷണത്തിനെത്തിയതായിരുന്നു ഇന്‍സ് പെക്ടറും പോലീസുകാരും.ക്ഷേത്ര കമാനം അളന്ന് തിട്ടപ്പെടുത്തു ന്നതിനിടെയാണ് ആക്രമണമുണ്ടായതെന്നാണ് പോലീസ് പറയുന്ന ത്.
