അലനല്ലൂര്‍:മൂന്നാം തവണയും അലനല്ലൂര്‍ പഞ്ചായത്തിലെ സമ്പൂര്‍ ണ ശുചിത്വ വാര്‍ഡെന്ന നേട്ടം സ്വന്തമാക്കി മുണ്ടക്കുന്ന് വാര്‍ഡ്. മാ ലിന്യ നിര്‍മാര്‍ജ്ജനത്തില്‍ കാണിച്ച മികവാണ് നേട്ടത്തിലേക്ക് നയി ച്ചത്.മുന്‍പ് ‘ക്ലീന്‍ അലനല്ലൂര്‍ ‘ പദ്ധതി പ്രകാരം വാര്‍ഡിലെ എല്ലാ വീ ടുകളില്‍ നിന്നും ഖരമാലിന്യങ്ങള്‍ ശേഖരിച്ച് എറണാകുളത്തെ മാലിന്യ പ്ലാന്റിലേക്ക് കയറ്റി അയച്ചു.നിലവില്‍ പഞ്ചായത്ത് നടപ്പി ലാക്കുന്ന ‘ഗ്രാമ പ്രഭ’ പദ്ധതി പ്രകാരവും ഖരമാലിന്യങ്ങള്‍ ഏല്ലാ വീടുകളില്‍ നിന്നും ശേഖരിക്കുകയും വീണ്ടും ഉപയോഗിക്കാന്‍ പറ്റുന്ന ഖരമാലിന്യങ്ങള്‍ തരംതിരിച്ച് വിവിധ കമ്പനികള്‍ക്ക് കൈ മാറുകയും ചെയ്തു.പുറമെ വാര്‍ഡില്‍ ശേഖരിച്ച് മാലിന്യങ്ങള്‍ കയറ്റി അയക്കുന്നതിനു മുമ്പ് നിക്ഷേപിക്കുന്നതിനായി തൊഴിലുറപ്പ് പദ്ധതി വഴി വേസ്റ്റ് കലക്ഷന്‍ സെന്ററുകള്‍ സ്ഥാപിച്ചു.
വീടുകളില്‍ ജൈവ മാലിന്യശേഖരണത്തിനായി വേസ്റ്റ് കുഴികളും കംമ്പോസ്റ്റ് കുഴികളും നിര്‍മ്മിച്ച് നല്‍കി.ക്ലീന്‍ മുണ്ടക്കുന്നിന്റെ’, ഭാഗമായി വര്‍ഡിലെ എല്ലാ പാതയോരങ്ങളും പൊതു സ്ഥാപനങ്ങ ളും കോളനികളും ആരും ആശ്രയിക്കാന്‍ ഇല്ലാത്ത കുടുംബങ്ങളുടെ വീടും പരിസരവും വാര്‍ഡ് ശുചീകരണ കമ്മറ്റിയുടെ നേതൃത്വത്തി ല്‍ വൃത്തിയാക്കി.എല്ലാ വീടുകളിലേക്കും ഇറങ്ങി ചെന്ന് മാലിന്യ നിര്‍മ്മാര്‍ജനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ആരോഗ്യ വകുപ്പി ന്റെയും വാര്‍ഡ് ശുചികരണ കമ്മറ്റിയുടെയും നേതൃത്വത്തില്‍ ബോധവല്‍ക്കരണം നടത്തി. എല്ലാ വീടുകളിലേക്കും മാലിന്യശേ ഖരണത്തിനായി തുണി സഞ്ചികള്‍ വിതരണം ചെയുകയും ചെയ്തു.
വാര്‍ഡ് ശുചിത്വ പ്രഖ്യാപനം ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ മാന്‍ റഷീദ് ആലായന്‍ നിര്‍വ്വഹിച്ചു.പഞ്ചായത്ത് അധ്യക്ഷ ഇകെ രജി അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് ഉപാധ്യക്ഷ പി റഫീഖ മുഖ്യാതിഥിയായി.പഞ്ചായത്ത് അംഗം സി മുഹമ്മദാലി,പി. ജയശ ങ്കരന്‍,പിപി അലി,സി.റഫീഖലി,സി.യൂസഫ് ഹാജി,സി.ഷൗക്കത്ത ലി,ടി.റംല,യു.പി.സീനത്ത്,സി കുഞ്ഞാമിന,എം.റംല,ടി ഗീത,പി സജ്ന സത്താര്‍,പിപി ഫിറോസ്,പിപി സത്താര്‍,പിപി അമീന്‍,പിപി യൂസഫ്,വി ഉസ്മാന്‍,സി അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു.