മണ്ണാര്‍ക്കാട്:വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മണ്ണാര്‍ക്കാട് ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റില്‍ ജീവനക്കാര്‍ ധര്‍ണ നടത്തി.സിഐടിയു ഡിവി ഷന്‍ പ്രസിഡന്റ് സി.കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു.യൂണിയന്‍ ജി ല്ലാ സെക്രട്ടറി കെപി ജയരാജ് മുഖ്യപ്രഭാഷണം നടത്തി.യൂണിറ്റ് പ്ര സിഡന്റ് സിജിമോള്‍ അധ്യക്ഷയായി. പി.രജനി, ലതിക, ശാന്തകു മാരി,രമാദേവി,നാരായണന്‍കുട്ടി,സിന്ധു എന്നിവര്‍ നേതൃത്വം നല്‍കി.

ഒരു വര്‍ഷത്തിലേറെ ആയി സസ്‌പെന്‍ഡ് പുറത്ത് നിര്‍ത്തിയിരി ക്കുന്ന ജീവനക്കാരെ തിരിച്ചെടുക്കുക, ജീവനക്കാരുടെ പ്രമോഷന്‍ നടപ്പിലാക്കുക,മുഴുവന്‍ ജീവനക്കാര്‍ക്കും മെഡിക്കല്‍ ഇന്‍ഷുറന്‍ സ് നടപ്പിലാക്കുക,പെന്‍ഷന്‍ പദ്ധതി നടപ്പാക്കുക ,സഹകരണ ക്ഷേ മനിധിയില്‍ ജീവനക്കാരെ ഉള്‍പ്പെടുത്തുക,ജില്ല വിട്ട് സ്ഥലംമാറ്റിയ ജീവനക്കാരെ അതാത് ജില്ലകളിലേക്ക് തിരികെ നല്‍കുക, താല്‍ ക്കാലിക ജീവനക്കാരുടെ തൊഴില്‍ സ്ഥിരത ഉറപ്പുവരുത്തുക, മൂന്ന് ജില്ലകളില്‍ നിലനില്‍ക്കുന്ന ദിവസ വേതന ജീവനക്കാര്‍ക്ക് മാസ ത്തില്‍ പതിനഞ്ചു ദിവസം മാത്രം ജോലിയും ശമ്പളവും നല്‍കുന്ന ഷിഫ്റ്റ് സമ്പ്രദായം അവസാനിപ്പിക്കുക, ഫാര്‍മസിസ്റ്റു തസ്തിക സൃഷ്ടിക്കുക,ജീവനക്കാരോടുള്ള വിവേചനം അവസാനിപ്പി ക്കുക, അര്‍ഹമായ ഡിഎ, ഡെപ്പോസിറ്റ് പലിശ അനുവദിക്കുക. കോവിഡ് കാലത്ത് ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് മതിയായ സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായി രുന്നു ധര്‍ണ.

മൂന്ന് വര്‍ഷമായി ഉന്നയിച്ചുവരുന്ന ആവശ്യങ്ങള്‍ മുന്‍പ് പല തവണ മന്ത്രി തലത്തിലും മാനേജ്‌മെന്റ് തലത്തിലും ചര്‍ച്ച നടത്തി ഉടന്‍ നടപ്പിലാക്കാമെന്ന് ഉറപ്പു നല്‍കിയെങ്കിലും മാനേജ്‌മെന്റ് അവ നടപ്പിലാക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ ആണ് സിഐടി യു,ഐഎന്‍ടിയുസി,എച്ച്എംഎസ്‌നീതി മെഡിക്കല്‍ സ്റ്റോര്‍ ജീവ നക്കാരുടെ സംഘടനയായ സിഎന്‍എംഇഉള്‍പ്പെടെയുള്ള യൂണി യനുകള്‍ സംയുക്ത സമരസമിതി രൂപീകരിച്ച് സമരരംഗത്ത് വന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!