കരിമ്പ:ലോകത്തെ ഏറ്റവും വിലയേറിയ സുഗന്ധദ്രവ്യങ്ങളി ലൊന്നാ യ ഊദ് കല്ലടിക്കോടിന്റെ മലയോരത്തും വേരുറപ്പിക്കുന്നു.ഊദിന്റെ വിപണന സാധ്യത മനസ്സിലാക്കി ഒരു വര്‍ഷമായി ഊദ് കൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് സൗദിയില്‍ പ്രവാസിയായിരുന്ന ഒരു യുവ കര്‍ഷകന്‍.കല്ലടിക്കോട് പണ്ടാരക്കോട്ടില്‍ വീട്ടില്‍ സുനീറാണ് കരിമ്പ കല്ലന്‍തോട് ഒന്നരഏക്കര്‍ സ്ഥലത്ത് 210 ഊദ് ചെടികളുടെ കൃഷി നടത്തിക്കൊണ്ടിരിക്കുന്നത്.
20 വര്‍ഷമായി വിദേശത്തായിരുന്നസുനീര്‍പ്രവാസ ജീവിതത്തില്‍ ആശങ്ക തോന്നിയതോടെ നാട്ടില്‍ വ്യത്യസ്തമായ കൃഷി ചെയ്യണമെന്ന ആഗ്രഹം തോന്നി.അത് ചെന്നവസാനിച്ചത് കുറ്റിപ്പുറം എ.ഡബ്ല്യൂ.കെ എന്ന കമ്പനിയിലാണ്.അവിടെ ഊദ് കൃഷിയില്‍ പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഡോ. ഷംസുദ്ധീന്റെ നിര്‍ദേശത്തിലാണ് അഞ്ചു വര്‍ഷത്തോളം പഴക്കമുള്ള റബ്ബര്‍മരങ്ങള്‍ വെട്ടിക്കളഞ്ഞു കൊണ്ട് ഊദ് കൃഷിയിലേക്ക് ഇറങ്ങിയത്.പത്തു വര്‍ഷമാണ് ഈ മരത്തിന്റെ വളര്‍ച്ച കാലഘട്ടം.
വളര്‍ച്ചയെത്തിയ മരത്തില്‍ ഒരു പ്രത്യേക ഫംഗസിന്റെ പ്രവര്‍ത്തന ഫലമായാണ് ഊദ് ഉണ്ടാകുന്നത്.ഏറെലാഭമുള്ള ഈകൃഷിയില്‍ പ്രതിസന്ധികളും ഉണ്ട്.ഒരു വിളവ് കഴിഞ്ഞാല്‍ മരം ഉണങ്ങി പോകും. ചെടികള്‍ക്കിടയില്‍ വാഴ,കവുങ്,കപ്പ, ഇഞ്ചി തുടങ്ങി ജൈവ വളം ഉപയോഗിച്ചു വിവിധ തരം പച്ചക്കറി കൃഷികളും ചെയ്യുന്നുണ്ട്.ഈ മേഖലയിലേക്ക്യുവ കര്‍ഷകര്‍ ധൈര്യപൂര്‍വം കടന്നുവരുന്നത് പുതുമയുള്ളഒരു കാര്യമാണെന്ന്കൃഷി ഓഫീസര്‍ പി.സാജിദലി പറഞ്ഞു.പത്തു വര്‍ഷത്തിനുള്ളില്‍ കൃഷിയില്‍ നിന്ന് മികച്ച വരുമാനം ലഭിക്കുമെന്നാണ്പ്രതീക്ഷ.ഊദിനൊപ്പംമറ്റു കൃഷിയും ആവാമെന്നതിനാല്‍ യുവജനങ്ങള്‍ ഉള്‍പ്പെടെ കൂടുതല്‍ പേര്‍ഊദ്കൃഷിയിലേക്ക്എത്തുമെന്നാണ്കരുതുന്നത്.