കോഴിക്കോട് : വര്‍ഷങ്ങള്‍ക്ക് മുന്‍പ് വഴി പിരിഞ്ഞ കേരള വ്യാപാ രി വ്യവസായി ഏകോപന സമിതിയുടെ ഇരു വിഭാഗങ്ങളും വീണ്ടും ഒന്നായി പ്രവര്‍ത്തിക്കും. ടി. നസീറുദ്ദീന്‍ പ്രസിഡന്റായ ഒദ്യോഗിക വിഭാഗവും, മറ്റൊരു വിഭാഗമായി അറിയപ്പെടുന്ന കെ. ഹസ്സന്‍ കോ യ വിഭാഗവുമാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എന്ന ഒറ്റ സംഘടനാ ബാനറില്‍ ഇനി മുതല്‍ ഒന്നിച്ചു പ്രവര്‍ത്തിക്കു ക.ശനിയാഴ്ച് രാത്രി ടി. നസീറുദീന്റെ വീട്ടില്‍ ചേര്‍ന്ന യോഗത്തി ലാണ് തീരുമാനം.
2009 ല്‍ സംഘടനയില്‍ സംസ്ഥാന തലത്തില്‍ ഉണ്ടായ ചില അഭിപ്രാ യ വ്യത്യാസങ്ങളില്‍ ഒരു വിഭാഗം പ്രവര്‍ത്തകരെ സംഘടന വിരുദ്ധ പ്രവത്തനത്തിന്റെ പേരില്‍ പുറത്താക്കിയിരുന്നു. ഇതില്‍ പ്രതിഷേ ധിച്ച് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന കെ. ഹസ്സന്‍ കോയയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം അതെ പേരില്‍ പുതിയ സംഘടനയായി പ്രവൃത്തിക്കുകയായിരുന്നു. പത്തു വര്‍ഷം വേറിട്ട് പ്രവര്‍ത്തിച്ച ശേഷമാണ് ഇപ്പോള്‍ ഒന്നാകുന്നത്. ഇക്കഴിഞ്ഞ ഒക്ടോ ബറില്‍ സംഘടനയുടെ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും, പാലക്കാട് ജില്ലാ പ്രസിഡണ്ടുമായിരുന്ന ജോബി.വി. ചുങ്കത്ത് ഹസന്‍ കോയ വിഭാഗത്തിന്റെ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞടുക്ക പ്പെട്ടിരുന്നു.പല വ്യാപാരി വിഷയത്തിലും ഒരേ അഭിപ്രായമായി രുന്നു ഇരുകൂട്ടര്‍ക്കും. ഏറ്റവും ഒടുവില്‍ മിഠായിതെരുവിലെ വാഹന നിരോധനം, കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് കടതുറക്കല്‍, ജി. എസ്.ടി നിയമം ഉണ്ടാക്കി കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍, ബാങ്ക് വായ്പകളിലെ പലിശ, വൈദ്യുതി ബില്‍ വര്‍ധന തുടങ്ങിയ വിഷയങ്ങളിലെല്ലാം ഇരുവിഭാഗങ്ങള്‍ക്കും ഒരേ അഭിപ്രായമാ യിരുന്നു.
സംഘടനാ പിളര്‍പ്പിനു ശേഷം ഉണ്ടായ ഇരുവിഭാഗം തമ്മില്‍ പരസ്പ്പ രമുള്ള കേസുകള്‍ പിന്‍വലിക്കാനും ധാരണയായി. ലയിച്ചതിനു ശേഷമുള്ള സംസ്ഥാന ഭാരവാഹി തെരഞ്ഞെടുപ്പ്, കെ. വി. വി. എസ്. പ്രസിഡന്റ് ടി. നസ്റുദീനും, ഹസന്‍ കോയ വിഭാഗം സംസ്ഥാ ന പ്രസിഡന്റ് ജോബി വി.ചുങ്കത്ത് എന്നിവര്‍ ചേര്‍ന്ന് ഭാവി കാര്യങ്ങ ളില്‍ അന്തിമ തീരുമാനം എടുക്കും.
ഇരു വിഭാഗവും, ഒന്നായി പ്രവര്‍ത്തിക്കുന്ന കാലഘട്ടത്തിലാണ് കുത്തക കമ്പനികള്‍ക്കെതിരെയും, മാളുകള്‍ക്കെതിരെയും, വാറ്റ് നിയമത്തിലെ അപാകതകള്‍ക്കെതിരെയും വ്യാപാരികളുടെ ശക്തമായ മുന്നേറ്റം ഉണ്ടായിരുന്നത്. അക്കാലയളവിലാണ് ഏകോ പന സമിതിയുടെ നേതൃത്വത്തില്‍ സെയില്‍സ് ടാക്‌സ് ഉദ്യോഗസ്ഥ രുടെ അനധികൃത ക െപരിശോധന ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ സംഘടന ശക്തി തെളിയിച്ചത്.ഇപ്പോഴത്തെ ഈ ലയനതീരുമാനം വ്യാപാരികളില്‍ ഇന്നത്തെ സാഹചര്യത്തില്‍ ഏറെ ആത്മ വിശ്വാസം പകരും.