മണ്ണാര്‍ക്കാട്: ലോക്ക് ഡൗണിനിടെ ഹ്രസ്വ ചിത്രവുമായി എത്തിയി രിക്കുകയാണ് ഒരുകൂട്ടം കലാകാരന്മാര്‍. ലോക്ക്ഡൗണ്‍ നിയന്ത്രണ ങ്ങള്‍ പൂര്‍ണമായും പാലിച്ച് ഓരോരുത്തരും അവരവരുടെ വീടു കളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാണ് ചിത്രീകരണം നടത്തി യത്.ചിത്രം കഴിഞ്ഞ ദിവസം യുട്യൂബില്‍ റിലീസ് ചെയ്തു. കീപ്പ്് മര്യാദ എന്നാണ് ചിത്രത്തിന്റെ പേര്.പണ്ട് പുലികളായ ഭര്‍ത്താക്ക ന്മാര്‍ ഇപ്പോള്‍ ലോക്ക്ഡൗണ്‍ കാലത്ത് എലികളായോ?എന്ന ചോദ്യ മുയര്‍ത്തുന്നതാണ് ചിത്ര വിശേഷം.

ഈ ലോക്ക്ഡൗണ്‍ കാലത്ത് ഇറങ്ങിയ ഹ്രസ്വചിത്രങ്ങളില്‍ ശ്രീജി ത്ത് കൃഷ്ണന്‍ സംവിധാനം ചെയ്ത കീപ്പ് മര്യാദ’ എന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രേക്ഷകരുടെ ശ്രദ്ധപിടിച്ചു പറ്റുന്നതും പ്രമേയ വ്യത്യ സ്തത കൊണ്ടാണ്.കേരളാ മുഖ്യമന്ത്രിയുടെ ശബ്ദ ശകലത്തോടൊപ്പം ചിത്രീകരിച്ച ഈ കൊച്ചുചിത്രത്തില്‍ കലാകാരന്മാര്‍ക്കൊപ്പം സിനി മാനടന്‍ കൂട്ടിക്കല്‍ ജയചന്ദ്രനും പങ്കുചേരുന്നുണ്ട്.കൊറോണ കാല ത്ത് നമ്മള്‍ പാലിക്കേണ്ട മര്യാദകളെപറ്റി കണ്ണൂര്‍ സ്വദേശിയും ചിത്ര ത്തിലെ അഭിനേതാവുമായ ശ്രീനിവാസന്റെ വിഷയം നര്‍മ്മത്തി ലൂടെ അവതരിപ്പിക്കാന്‍ സംവിധായകന് കഴിഞ്ഞു. ജിതിന്‍രാജ് ആണ് എഡിറ്റര്‍.
കോഴിക്കോട് സ്വദേശി സതീഷ് അമ്പാടിയും അഭിനേതാവായു ണ്ട്.നടന്മാരും എഡിറ്ററും ചെയ്യേണ്ട കാര്യങ്ങളും ഷോട്ടുകളുടെ മാതൃകയും വാട്ട്സ്ആപ്പ് വഴി അയച്ചു നല്‍കി ദീഘനേരം ഫോണി ലൂടെ വിശദീകരിച്ചുമാണ് ചിത്രീകരണം പലയിടങ്ങളിലായി പൂര്‍ത്തിയാക്കിയത്. ഇന്നത്തെ ദുസ്ഥിതിയില്‍ ഓരോരുത്തരും മറ്റുള്ളവര്‍ക്ക് രക്ഷകരാകണം.പ്രതിരോധങ്ങള്‍ നാം തന്നെ തീര്‍ക്ക ണം.അനീതിക്കെതിരെ പോരാടാനും അതിജീവനം പ്രസരിപ്പിക്കാ നും കലയെ കൂടി ഉപയോഗിക്കണം. ചിത്രം സ്വീകാര്യമായതില്‍ സന്തോഷമുണ്ടെന്ന് ചിത്രത്തിന്റെ തിരകഥാകൃത്തും അഭിനേതാ വുമായ കോഴിക്കോട് മാങ്കാവ് സ്വദേശി ജിത്തുകേശവ് പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!