മണ്ണാര്‍ക്കാട്:. പാലക്കാട് ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി കോണ്‍ ക്രീറ്റ് ചെയ്ത കരിമ്പനത്തോട്ടം നിസ്‌ക്കാരപ്പള്ളി – പച്ചക്കാട് റോഡ് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍കളത്തില്‍ ഉദ്ഘാടനം ചെയ്തു. 2023-24 വര്‍ഷത്തില്‍. 10 ലക്ഷം രൂപയാണ് റോഡ് നവീകരണത്തിന് അനുവദിച്ചിരുന്നത് . വാര്‍ഡ് മെമ്പര്‍ സ്മിത ജോസഫ് അധ്യക്ഷയായി. സി.കെ സുന്ദരന്‍, ജുനൈദ് കോഴിശ്ശേരി, ഇര്‍ഷാദ് കരിമ്പനത്തോട്ടം, ജോസ് ചേലേങ്കര, ഫിറോസ് വാടയില്‍ എന്നിവര്‍ സംസാരിച്ചു.