പാലക്കാട് : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ പ്രചാരണം നടത്തുന്നവരെ കരുതിയിരിക്കണമെന്നും അത്തരക്കാരുടെ ലക്ഷ്യം ദുരന്തത്തിന്റെ മറവില്‍ പണം പി രിച്ച് ദുരുപയോഗം ചെയ്യുക എന്നതാണെന്നും തദ്ദേശ സ്വയംഭരണ – എക്സൈസ് വകു പ്പ് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. പാലക്കാട് കുന്നുംപുറം കമ്മ്യൂണിറ്റി ഹാളിലെ ദുരി താശ്വാസ ക്യാമ്പ് സന്ദര്‍ശിച്ച് അവലോകന യോഗത്തിന് ശേഷമാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. സംഭാവന നല്‍കാനുള്ള ന്യായമായ, സുരക്ഷിതമായ മാര്‍ഗമാണ് മുഖ്യമന്ത്രി യുടെ ദുരിതാശ്വാസ നിധി. അതിലേക്ക് സംഭാവന ചെയ്യണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി ജഡ്ജി തന്നെ പറഞ്ഞിരുന്നു. ദുരന്തമുണ്ടാകുമ്പോള്‍ പല മുതലെടുപ്പുകാ രും ഇറങ്ങും. ഇത് ഗൗരവമായിത്തന്നെ കാണും. ദുരിതാശ്വാസ നിധിയെ അപകീര്‍ത്തി പ്പെടുത്തി സംഭാവനകള്‍ നേരിട്ട് നല്‍കാമെന്ന പേരില്‍ പണം പിരിച്ച് ദുരുപയോഗിക്കു ന്നവര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.

കുന്നുംപുറം കമ്മ്യൂണിറ്റി ഹാളിലെ ക്യാമ്പ് നാളെയോടെ അവസാനിപ്പിക്കാനാകും. പ്ര ദേശത്ത് വെള്ളം ഇറങ്ങിത്തുടങ്ങി. ആശങ്ക നിലവിലില്ല. ക്യാമ്പ് പരാതികളില്ലാതെ നട ന്നു. എല്ലാ സജ്ജീകരണങ്ങളും ഏര്‍പ്പാടാക്കിയിരുന്നു. വെള്ളം കയറിയ വീടുകള്‍ ശുചി യാക്കുന്ന പ്രവൃത്തി നടന്നുവരുന്നു. വൈകിട്ടോടെ ശുചീകരണം കഴിഞ്ഞാല്‍ മൂന്ന് കുടുംബങ്ങള്‍ ഒഴികെയുള്ളവര്‍ക്ക് തിരിച്ചുപോകാനാകും. മൂന്ന് വീടുകള്‍ക്ക് ബലക്ഷ യം സംഭവിച്ചിട്ടുണ്ട്. എല്ലാ മഴക്കാലത്തും ദുരിതം ആവര്‍ത്തിക്കുന്നത് ഒഴിവാക്കുന്ന തിനെ കുറിച്ചാണ് ആലോചന നടക്കുന്നത്. ജലവിഭവം, റവന്യു വകുപ്പുകള്‍, മുനിസി പ്പാലിറ്റി, ബന്ധപ്പെട്ട മറ്റു വകപ്പുകള്‍ എന്നിവയുമായി കൂടിയാലോചിക്കും.

വയനാട്ടില്‍ അടിയന്തരശ്രദ്ധ രക്ഷാപ്രവര്‍ത്തനത്തിലാണ്. അത് പൂര്‍ത്തിയായിട്ടില്ല. റവന്യു, പൊതുമരാമത്ത് മന്ത്രിമാര്‍ പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. രണ്ട് ദിവസം കൂടി രക്ഷാപ്രവര്‍ത്തനം പൂര്‍ണമാകാന്‍ വേണ്ടിവരും. ശുചീകരണം, നാശനഷ്ടക്കണക്കെടുപ്പ്, പുനരധിവാസം, വേസ്റ്റ് മാനേജ്മെന്റ് തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ ഏറ്റെടുക്കാനുണ്ട്. തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കേണ്ട പ്രവര്‍ത്തനങ്ങളുണ്ട്. ആവശ്യമായ പ്രാഥമിക തയ്യാറെടുപ്പുകള്‍ വകുപ്പ് നടത്തിക്കഴിഞ്ഞു. ഏറ്റെടുക്കേണ്ട പ്രവൃത്തികളുടെ വിലയിരുത്തല്‍ നടത്തി. മുന്നൊരുക്കങ്ങളായി. രക്ഷാപ്രവര്‍ത്തനം കഴിഞ്ഞാലുടന്‍ വയനാട്ടിലേക്ക് പോകുമെന്നും മന്ത്രി പറഞ്ഞു. മുനിസിപ്പല്‍ ചെയര്‍ പേഴസണ്‍ പ്രമീള ശശിധരന്‍, വൈസ് ചെയര്‍മാന്‍ അഡ്വ.കൃഷ്ണദാസ്, ജില്ലാ കലക്ടര്‍ ഡോ.എസ്.ചിത്ര, കൗണ്‍സിലര്‍മാര്‍ എന്നിവരുണ്ടായി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!