മണ്ണാര്‍ക്കാട് : അപകടംപതിയിരിക്കുന്ന കുരുത്തിച്ചാലില്‍ അടിയന്തര സുരക്ഷാ സംവിധാനം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പഞ്ചായത്തംഗം ഗഫൂര്‍ കോല്‍കള ത്തില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍കൂടിയായ കളക്ടര്‍ക്ക് നിവേദനം നല്‍കി. പുഴയിലെ നീരൊഴുക്കിന്റെ ഭംഗിയും വശ്യതയും സന്ദര്‍ശകരെ മരണത്തിലേക്ക് ആകര്‍ഷിക്കുന്നത് ഏറെ ആശങ്ക സൃഷ്ടിക്കുന്നു. മുന്‍പ് നിരവധി പരിശോധനകളും തീരുമാനങ്ങളും ഉണ്ടായിട്ടും നടപ്പിലാകാതെ വന്നത് ഗൗരവമായ വിഷയമാണ്. ഇതിനാല്‍ അടിയന്തര നടപടി ഉണ്ടാകണം. സന്ദര്‍ശകര്‍ക്ക് സുരക്ഷിത മായി പ്രകൃതി സൗന്ദര്യം ആസ്വദിക്കാന്‍ ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കാന്‍ ജില്ല പഞ്ചായത്ത് പദ്ധതിവിഭാവനം ചെയ്തിരുന്നു. എന്നാല്‍ ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ടൂറിസം പദ്ധതിയുമായി മുന്നോട്ടുവന്നു. ഇതിനാല്‍ ഡി.ടി.പി.സി.യുടെ പദ്ധതി ഉടന്‍നടപ്പിലാക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.