മണ്ണാര്‍ക്കാട് : കുന്തിപ്പുഴ കുരുത്തിച്ചാലിലെ കയത്തില്‍ വീണ്ടും ഒരു ജീവന്‍കൂടി പൊ ലിഞ്ഞു. മലപ്പുറം വളാഞ്ചേരി സ്വദേശിയായ രോഹന്‍ (22) ആണ് ഇന്നലെ മരിച്ചത്. സുഹൃത്തിനൊപ്പം കുളിക്കാനിറങ്ങിയപ്പോള്‍ അപകടത്തിലകപ്പെടുകയായിരുന്നു. നിയന്ത്രണങ്ങള്‍ കുറഞ്ഞതോടെ കുരുത്തിച്ചാലിലേക്ക് സന്ദര്‍ശകരുടെ വരവ് വര്‍ധി ച്ചിട്ടുണ്ട്. നാട്ടുകാര്‍ നല്‍കുന്ന അപായമുന്നറിയിപ്പൊന്നും സന്ദര്‍ശകര്‍ വകവെയ്ക്കാ റില്ല. ഇത് പലപ്പോഴും അപകടങ്ങള്‍ക്കും വഴിവെക്കുന്നു. പ്രകൃതിമനോഹരമായ കരു ത്തിച്ചാല്‍ മഴക്കാലത്തും വേനല്‍ക്കാലത്തുമെല്ലാം ഒരുപോലെ അപകടമേഖലയാണ്. പത്ത് വര്‍ഷത്തിനിടെ 13 പേരാണ് ഇവിടെ മരിച്ചത്. സൈലന്റ് വാലി മലനിരകളില്‍ നിന്നുള്ള വെള്ളമാണ് കുരുത്തിച്ചാലിലേക്ക് എത്തുന്നത്. പാറക്കെട്ടുകളും കയങ്ങളും നിറഞ്ഞ ഭാഗമാണിവിടം. വേനല്‍മഴ പെയ്താലടക്കം അപ്രതീക്ഷിതമായി മലവെള്ള പ്പാച്ചിലുണ്ടായേക്കും. ഇത്തരംഘട്ടങ്ങളില്‍ അപകടത്തില്‍പ്പെടുന്നവരെ പ്രദേശവാ സികളാണ് രക്ഷിക്കാറുള്ളത്. സന്ദര്‍ശകതിരക്ക് വര്‍ധിച്ചതിനാല്‍ സമൂഹ്യവിരുദ്ധ ശല്ല്യവുമേറിയിട്ടുള്ളതായും ആക്ഷേപമുണ്ട്.
2020ല്‍ കാടാമ്പുഴ സ്വദേശികളായ രണ്ട് യുവാക്കള്‍ ഒഴുക്കില്‍പെട്ട് മരിച്ചതിനെ തുടര്‍ന്ന് അന്നത്തെ സബ്കലക്ടര്‍ ഇടപെട്ട് സന്ദര്‍ശകര്‍ക്ക് നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിരുന്നു. മൈലാമ്പാടത്ത് നിന്നും കുരുത്തിച്ചാലിലേക്ക് തിരിയുന്ന ഭാഗത്തായി ചെക്പോസ്റ്റ് സ്ഥാപിക്കുകയും പൊലിസിന്റെ സേവനമെല്ലാം ഏര്‍പ്പെടുത്തുന്ന നടപടികളെല്ലാമു ണ്ടായി. മഴക്കാലങ്ങളില്‍ ഗ്രാമ പഞ്ചായത്ത് ഇവിടേക്കുള്ള സന്ദര്‍ശനത്തിന് നിരോധന മേര്‍പ്പെടുത്താറുണ്ട്. പൊലിസ് പട്രോളിംങ് നടത്താറുണ്ട്. എന്നാല്‍ കാര്യമായ നിയന്ത്ര ണങ്ങളില്ലാതെ വരുമ്പോള്‍ ആഘോഷ അവസരങ്ങളിലും അവധി ദിനങ്ങളിലുമെല്ലാം കുരുത്തിച്ചാലില്‍ സന്ദര്‍ശക തിരക്ക് വര്‍ധിക്കുന്ന പ്രവണതയാണ്.
പ്രദേശത്ത് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് രണ്ട് മാസം മുമ്പ് കുമരം പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് അധികൃതര്‍ സബ് കലക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ നടപടികള്‍ വൈകുകയാണ്. സന്ദര്‍ശകരുടെ വരവ് നിയന്ത്രിക്കാന്‍ വനം-റെവന്യു-എക്സൈസ് വകുപ്പുകള്‍ ഇടപെടണമെന്നും പ്രദേശത്ത് പൊലിസിന്റെ സേവനം ലഭ്യമാക്കണമെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജന്‍ ആമ്പാടത്ത് ആവശ്യപ്പെട്ടു. മഴക്കാലം വരുന്നത് കൂടി കണക്കിലെടുത്ത് അധികൃതര്‍ ഇക്കാര്യത്തി ല്‍ അടിയന്തരമായി ഇടപെടണം. തകര്‍ന്നിട്ടുള്ള ചെക്പോസ്റ്റ് നന്നാക്കാന്‍ ഗ്രാമ പഞ്ചായത്ത് തയ്യാറാണെന്നും പ്രസിഡന്റ് പറഞ്ഞു.