മണ്ണാര്‍ക്കാട് : പ്രകൃതിക്ഷോഭത്തില്‍ വിളനാശം ഉണ്ടായി ആനുകൂല്യത്തിനായി അപേ ക്ഷിച്ചിട്ടും ബാങ്ക് അക്കൗണ്ടിലെ സാങ്കേതിക തകരാര്‍മൂലം ആനുകൂല്യം ലഭിക്കാത്ത കര്‍ഷകര്‍ കൃഷിഭവനുമായി ബന്ധപ്പെടണമെന്ന് ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. സാങ്കേതിക കാരണങ്ങളാല്‍ ബാങ്ക് അക്കൗണ്ടുകളില്‍ തുക ക്രെഡിറ്റ് ചെ യ്യാന്‍ സാധിക്കുന്നില്ലെന്ന എസ്.എം.എസ് സന്ദേശം ട്രഷറിയില്‍ നിന്നും കഴിഞ്ഞദിവ സങ്ങളില്‍ ചില കര്‍ഷകര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഇത്തരത്തില്‍ സന്ദേശം ലഭിച്ചിട്ടുള്ള കര്‍ഷ കര്‍ എസ്.എം.എസ് കിട്ടി അഞ്ച് ദിവസത്തിനുള്ളിലും ഇനി ലഭിക്കുന്നവര്‍ അതത് ദിവ സങ്ങളിലും ബന്ധപ്പെട്ട കൃഷിഭവനുകളെ സമീപിച്ച് കൃത്യമായ ബാങ്ക് അക്കൗണ്ട്, ഐ. എഫ്.എസ്.സി വിവരങ്ങള്‍ നല്‍കണം. അക്കൗണ്ട് വിവരങ്ങള്‍ നല്‍കുന്നതിനോടൊപ്പം പാസ്ബുക്കിന്റെ പകര്‍പ്പ് കൂടെ സമര്‍പ്പിക്കണമെന്നും സമയക്ലിപ്തത പാലിക്കണമെന്നും ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.