ഷോളയൂര്‍:സമഗ്രവും സുസ്ഥിരവുമായി വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ട് സമഗ്ര ശിക്ഷാ കേരളയുടേയും പൊതുവിദ്യാഭ്യാസ വകുപ്പിന്റേയും ആഭിമുഖ്യത്തില്‍ നടപ്പി ലാക്കുന്ന സേവാസ് പദ്ധതിയുടെ രണ്ടാം ഘട്ടം പൂര്‍ത്തിയായി. ജില്ലയില്‍ പദ്ധതിക്കായി തെരഞ്ഞെടുത്ത ഷോളയൂര്‍ പഞ്ചായത്തില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് വി ദ്യാഭ്യാസ മേഖലയില്‍ നേട്ടം കൈവരിക്കാനാണ് ലക്ഷ്യം. ജൂണ്‍ 22ന് ആരംഭിച്ച വാര്‍ഡ് തല യോഗങ്ങള്‍ ഇന്നത്തോടെ പൂര്‍ത്തിയായി. വാര്‍ഡ് തല യോഗങ്ങളില്‍ ഉയര്‍ന്നു വന്ന നിര്‍ദ്ദേശങ്ങള്‍ പദ്ധതി രൂപരേഖയുടെ ഭാഗമാകും. പഞ്ചായത്തിലെ പതിനാല് വാര്‍ഡുക ളിലും പദ്ധതി നിര്‍വ്വഹണത്തിനായി ജനകീയ സമിതികള്‍ക്ക് രൂപം നല്‍കുകയും കണ്‍ വീനര്‍മാരെ തെരഞ്ഞെടുക്കുകയും ചെയ്തു. ഷോളയൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് പി. രാമ മൂര്‍ത്തി, വൈസ് പ്രസിഡണ്ട് രാധ, സ്ഥിരം സമിതി അധ്യക്ഷരായ ഡി. രവി, എം. ആര്‍. ജിതേഷ്, ലതാകുമാരി, ബ്ലോക്ക് പ്രൊജക്ട് കോര്‍ഡിനേറ്റര്‍ കെ.ടി. ഭക്തഗിരീഷ്, ട്രെയി നര്‍മാരായ എം. നാഗരാജ്, എസ്.എ. സജുകുമാര്‍, പഞ്ചായത്തംഗങ്ങള്‍ എന്നിവര്‍ നേതൃ ത്വം നല്‍കി. ജനപ്രതിനിധികള്‍, ബ്ലോക്ക് റിസോഴ്‌സ് സെന്റര്‍ ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍മാ ര്‍, സ്‌പെഷ്യല്‍ എഡ്യുക്കേറ്റര്‍മാര്‍, സ്‌പെഷ്യലിസ്റ്റ് ടീച്ചര്‍മാര്‍, വിവിധ വകുപ്പ് പ്രതിനിധി കള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, നാട്ടുകാര്‍ എന്നിവര്‍ പരിപാടിയുടെ ഭാഗമായി പങ്കെടുത്തു.
