പാലക്കാട്: ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസില്‍ 2022 ഡിസംബര്‍ 31 വരെ സാമൂഹ്യ സുരക്ഷാ/ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട ഗുണഭോ ക്താക്കള്‍ 2023 ഏപ്രില്‍ ഒന്ന് മുതല്‍ ജൂണ്‍ 30 വരെയുള്ള കാലയളവില്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി ബയോമെട്രിക് മസ്റ്ററിങ് നടത്തണം. 2024 മുതല്‍ എല്ലാ വര്‍ഷവും ജനുവരി മുതല്‍ ഫെബ്രുവരി 28/29 നകം തൊട്ടുമുമ്പുള്ള വര്‍ഷം ഡിസംബര്‍ 31 വരെ പെന്‍ഷന്‍ അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ അക്ഷയകേന്ദ്രങ്ങള്‍ വഴി ബയോമെ ട്രിക് മസ്റ്ററിങ് നടത്തണം. ശാരീരിക/മാനസിക വെല്ലുവിളി നേരിടുന്നവര്‍ അക്ഷയ കേന്ദ്രത്തില്‍ അറിയിക്കണം. അക്ഷയകേന്ദ്രം പ്രതിനിധി ഇവരുടെ വീട്ടിലെത്തി മസ്റ്ററിങ് നടത്തും.
ആധാര്‍ ഇല്ലാതെ സാമൂഹ്യ പെന്‍ഷന്‍ അനുവദിക്കപ്പെട്ട 85 വയസു കഴിഞ്ഞവര്‍ 80 ശതമാനത്തിലധികം ശാരീരിക വൈകല്യമുള്ളവര്‍, ബയോമെട്രിക് മസ്റ്ററിങ് പരാജയപ്പെടുന്നവര്‍ ബന്ധപ്പെട്ട പ്രാദേശിക സര്‍ക്കാര്‍/ക്ഷേമനിധി ബോര്‍ഡുകളില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കി മസ്റ്ററിങ് പൂര്‍ത്തിയാക്കണം. നിശ്ചിത സമയപരിധിക്കു ള്ളില്‍ മസ്റ്ററിങ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് മാത്രമേ നിശ്ചിത കാലാവധിക്ക് ശേഷം പെ ന്‍ഷന്‍ വിതരണം നടത്തൂ. മസ്റ്ററിങ് പൂര്‍ത്തിയാകാത്തവര്‍ക്ക് തുടര്‍ന്ന് എല്ലാ മാസവും ഒന്ന് മുതല്‍ 20 വരെ മസ്റ്ററിങ് നടത്താം. അക്ഷയ കേന്ദ്രത്തില്‍ മസ്റ്റര്‍ ചെയ്യുന്നതിന് 30 രൂപയും ഗുണഭോക്താക്കളുടെ വീടുകളില്‍ പോയി മസ്റ്റര്‍ ചെയ്യുന്നതിന് 50 രൂപയുമാണ് ഫീസ്. ഫോണ്‍: 0491 2505170.