മണ്ണാര്‍ക്കാട്: രക്ഷാപ്രവര്‍ത്തന രംഗത്ത് ജനകീയ പങ്കാളിത്തം ഉറപ്പാക്കാന്‍ സംസ്ഥാന ത്ത് നടപ്പിലാക്കുന്ന ആപ്ത മിത്ര സന്നദ്ധ സേന മണ്ണാര്‍ക്കാട് ഫയര്‍ ആന്റ് റെസ്‌ക്യു സ്റ്റേ ഷന് കീഴിലും ആരംഭിക്കുന്നു.ദുരന്തമുഖത്ത് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം കൊ ടുക്കുന്ന കേന്ദ്ര സംസ്ഥാന സേനകള്‍ക്ക് ആവശ്യമായ പിന്തുണ സഹായം നല്‍കുന്ന തിനും സേനയുടെ അസാന്നിദ്ധ്യത്തില്‍ അത്യാവശ്യമായി വരുന്ന രക്ഷാപ്രവര്‍ത്തന ങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനും പൊതുസമൂഹത്തിന് പരിശീലനം നല്‍കി സജ്ജമാ ക്കുന്നതാണ് ആപ്തമിത്ര.

ആപത്ഘട്ടങ്ങളില്‍ പൊതുജനങ്ങള്‍ക്ക് അടിയന്തര സേവനം നല്‍കാനാണ് നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി നിര്‍ദേശപ്രകാരം ആപ്താമിത്രാ വളണ്ടിയര്‍മാരെ തെരഞ്ഞെടുക്കുന്നത്.ഇവര്‍ക്ക് 12 ദിവസത്തെ പരിശീലനം നല്‍കും.പരിശീലന സമയ ത്ത് ദിനബത്ത,യാത്രാബത്ത,ഭക്ഷണം എന്നിവ നല്‍കും.പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്രചോദന സഹായം,യൂണിഫോം,എമര്‍ജന്‍സി റെസ്‌പോണ്ട് കിറ്റ്,ഇന്‍ഷൂറന്‍സ് പരിരക്ഷ തുടങ്ങിയ ലഭിക്കും.

18നും 40നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പരിശീലന പരിപാടിയില്‍ പങ്കെടുക്കാം. താത്പര്യമുള്ളവര്‍ മാര്‍ച്ച് നാലിനകം വട്ടമ്പലത്തുള്ള ഫയര്‍ ആന്റ് റെസ്‌ക്യു സ്റ്റേഷ നില്‍ അപേക്ഷ സമര്‍പ്പിക്കണം.പരിശീലന പരിപാടി മാര്‍ച്ച് ആറിന് ആരംഭിക്കും. ഫോണ്‍: 04924 230 101.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!