പാലക്കാട് :ജില്ലയില്‍ സര്‍ക്കാറിന്റെ രേഖാ മൂലമുള്ള അനുമതിയി ല്ലാതെ നടത്തുന്ന എല്ലാ തരം മോട്ടോര്‍ വാഹന റേസിങ് മത്സരങ്ങ ളും നിരോധിച്ച് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ഉത്തരവിട്ടു. ജില്ലയി ല്‍ അനധികൃതമായി സംഘടിപ്പിക്കുന്ന വാഹനങ്ങളുടെ മത്സരയോ ട്ടം – അഭ്യാസ പ്രകടനങ്ങള്‍ – ഓഫ് റോഡ് റേസ് എന്നിവ മോട്ടോര്‍ വാ ഹന വകുപ്പ് എന്‍ഫോഴ്സ്മെന്റിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ ന്നാണ് ഉത്തരവ്. നവമാധ്യമങ്ങളില്‍ പ്രചരിക്കുന്ന റേസിങ് വീഡി യോകളില്‍ ആകൃഷ്ടരാകുന്ന ചെറുപ്പക്കാര്‍ സുരക്ഷാ മുന്‍കരുതലു കള്‍ സ്വീകരിക്കാതെ മോട്ടോര്‍ വാഹന മത്സരങ്ങളില്‍ പങ്കെടുത്ത് ഗുരുതര പരിക്കുകളും മരണവും സംഭവിക്കുന്നുണ്ട്. പൊതു സ്ഥല ങ്ങളില്‍ സംഘടിപ്പിക്കുന്ന മത്സര റേസിങ് പൊതുജനങ്ങളുടെ ജീവ നും സുരക്ഷയ്ക്കും ഭീഷണിയാണ്. റേസിംഗ് മത്സരങ്ങളുടെ സ്വാധീ നത്താല്‍ റോഡ് സുരക്ഷയ്ക്ക് തടസ്സമായി പൊതു നിരത്തുകളില്‍ വാഹനം ഓടിക്കുന്ന പ്രവണതയും വര്‍ധിച്ചുവരുന്നതിനാല്‍ സര്‍ക്കാ റിന്റെ അനുമതിയില്ലാതെ നടത്തുന്ന എല്ലാ തരം മോട്ടോര്‍ വാഹന റേസിങ് മത്സരങ്ങളും 2019 -ലെ മോട്ടോര്‍ വെഹിക്കിള്‍ ആക്ട്, സെക്ഷന്‍ 189 പ്രകാരം ശിക്ഷാര്‍ഹമായ കുറ്റമാണെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.