അലനല്ലൂര്‍: മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് മാളിക്കുന്ന് കളപ്പാറ നാരായണന്‍ (93) അന്തരിച്ചു.പെരിന്തല്‍മണ്ണ ഇഎംഎസ് ആശുപത്രി യില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 2.45 ഓടെയായിരുന്നു മരണം. തിരുവിഴാം കുന്ന് കച്ചേരിപ്പറമ്പില്‍ കര്‍ഷകത്തൊഴിലാളി കുടുംബത്തില്‍ ജനി ച്ച നാരായണന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നിരവധി സമരപോ രാട്ടങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്.തോട്ടുപുറത്ത് കുഞ്ഞികണ്ണന്‍, പാലൊളി മുഹമ്മദ് കുട്ടി,കളത്തില്‍ സൈതലവി,ശിവദാസ മേനോ ന്‍ എന്നിവര്‍ക്കൊപ്പം കര്‍ഷക സമരത്തിലും പ്രക്ഷോഭങ്ങളിലും മുന്‍നിര പോരാളിയായിരുന്നു.സിപിഎം ഏരിയ കമ്മിറ്റി അംഗം, കര്‍ഷക സംഘം ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ ത്തിച്ചിട്ടുണ്ട്.ഭാര്യ: പരേതയായ കുഞ്ഞിമാളു. മക്കള്‍:പരേതരായ ബാബുരാജന്‍,വാസുദേവന്‍.മരുമക്കള്‍: സത്യഭാമ,അനിത.