മണ്ണാര്‍ക്കാട്: മൂക്കിനകത്ത് കയറി മൂന്ന് ദിവസത്തോളം രക്തം കു ടിച്ച് കര്‍ഷകനെ വീര്‍പ്പുമുട്ടിച്ച കുളയട്ടയെ കുന്തിപ്പുഴ സിവിആര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയ കൂടാതെ പുറത്തെടുത്തു. ആശുപത്രി യിലെ ഇഎന്‍ടി വിദഗ്ദ്ധന്‍ ഡോ.അംജദ് ഫാറൂഖിന്റെ നേതൃത്വത്തി ലുള്ള സംഘമാണ് അട്ടയെ പുറത്തെടുത്തത്.
മൂക്കില്‍ നിന്നും രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്നാണ് പാലക്ക യം സ്വദേശിയായ 49കാരനായ കര്‍ഷകന്‍ ചികിത്സ തേടി സിവി ആര്‍ ആശുപത്രിയില്‍ എത്തിയത്.അസ്വഭാവികത തോന്നി നടത്തി യ എന്‍ഡോസ്‌കോപ്പി പരിശോധന നടത്തിയപ്പോഴാണ് മൂക്കിനുള്ളി ല്‍ കടിച്ചുപിടിച്ചിരിക്കുന്ന കുളയട്ടയെ കണ്ടെത്തിയത്. തോട്ടത്തി ലെ ചോലയില്‍ നിന്നും വെള്ളം കുടിക്കുന്നതിനെ അട്ട മൂക്കിന് അ കത്തേക്ക് കയറിയതായിരിക്കാമെന്നാണ് കരുതുന്നതെന്ന് ഡോക്ടര്‍ പറഞ്ഞു.
അട്ടയുടെ കടിയേല്‍ക്കുന്നത് നമ്മള്‍ അറിയാന്‍ സാധ്യത കുറവാണ്. രക്തം കുടിച്ച് വീര്‍ത്ത് ഇവ തനിയെ ഇളകി വീഴുകയാണ് ചെയ്യുക. എന്നാല്‍ ശരീരത്തിന്റെ അകത്തേക്ക് കയറിയാല്‍ അസ്വസ്ഥത അ നുഭവപ്പെടും.അട്ടയുടെ ഉമിനീരില്‍ അടങ്ങിയ പദാര്‍ത്ഥം രക്തം കട്ടപിടിക്കുന്നത് തടയുന്നതിനാലാണ് അമിതരക്തസ്രാവം ഉണ്ടാ കുന്നത്.അസ്വസ്ഥതയുണ്ടെങ്കില്‍ ഉടന്‍ വൈദ്യസഹായം തേടേണ്ടത് അനിവാര്യമാണ്.