പാലക്കാട്: വിമുക്തി ലഹരി നിര്‍മാര്‍ജന മിഷന്‍ സംസ്ഥാന വ്യാപ കമായി നടപ്പാക്കുന്ന പെണ്‍കുട്ടികള്‍ക്കായുള്ള സ്വയംരക്ഷ സെല്‍ ഫ് ഡിഫന്‍സ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മോയന്‍സ് ഗവ. ഗേള്‍സ് ഹൈസ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനു മോള്‍ നിര്‍വഹിച്ചു. പെണ്‍കുട്ടികള്‍ക്കെതിരെ വര്‍ദ്ധിച്ച് വരുന്ന അ തിക്രമങ്ങളില്‍ നിന്നും രക്ഷക്കായി കരാട്ടെ പരിശീലനമാണ് പദ്ധ തിയുടെ ലക്ഷ്യമിടുന്നത്. ജില്ലയില്‍ 13 ഹൈസ്‌കൂളുകളിലാണ് പദ്ധ തി നടപ്പിലാക്കുന്നത്. പരിപാടിയില്‍ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ മിനി കൃഷ്ണകുമാര്‍ അധ്യക്ഷനായി. ഇന്‍സ്ട്രക്ടര്‍ അര്‍ജുനന്‍ മാസ്റ്റര്‍ പരിശീലനം നല്‍കി. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് അംഗം എം.പി ഷെനിന്‍, എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ എം എം നാസര്‍, സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി ബിജു ഗ്രിഗറി, വിമുക്തി ജില്ലാ മാനേജര്‍ ഡി മധു, ജിസ ജോമോന്‍, പുഷ്‌കല, അഭിലാഷ് എന്നിവര്‍ പങ്കെടുത്തു