പാലക്കാട്: ലിംഗ വിവേചനമില്ലാത്ത തലമുറയെ വാര്‍ത്തെടുക്കാന്‍ ലക്ഷ്യമിട്ട് കുടുംബശ്രീയുടെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന ജില്ല യിലെ ആദ്യ സ്‌കൂള്‍തല ജെന്‍ഡര്‍ ക്ലബ്ബിന് തുടക്കമായി.ലിംഗ സമ ത്വത്തില്‍ അധിഷ്ഠിതമായ ഒരു സമൂഹത്തെ വാര്‍ത്തെടുക്കുക, ലിം ഗഭേദമില്ലാതെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനം, ,വിനോദം, സ്‌പോര്‍ട്‌സ, കലാ, സാഹിത്യം, തുടങ്ങിയ മേഖലകളില്‍ തുല്യ അവസരങ്ങള്‍ പങ്കാളിത്തവും ഉറപ്പാക്കുക, സാമൂഹ്യ നീതി ഉറപ്പാക്കുന്ന തരത്തി ലുള്ള പഠനപ്രക്രിയ കൊണ്ടുവരികയും അതിക്രമ രഹിത സമൂഹം വാര്‍ത്തെടുക്കുവാന്‍ അടിസ്ഥാനവിദ്യാഭ്യാസം നല്‍കുകയും ചെ യ്യുക, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍ എന്നിവരെ പരി പാടിയുടെ ഭാഗമാക്കി പരിശീലനങ്ങള്‍ സംഘടിപ്പിക്കുക എന്നിവ യാണ് ജെന്‍ഡര്‍ക്ലബ്ബിലൂടെ ഉദ്ദേശിക്കുന്നത്.ജെന്‍ഡര്‍ ക്ലബ്ബിന്റെ ജില്ലയിലെ ആദ്യ സ്‌കൂള്‍ തല ഉദ്ഘാടനം നടുവട്ടം ഗവണ്‍മെന്റ് ജനത ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു. തിരുവേഗപ്പുറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.ടി മുഹമ്മദലി ക്ലബ്ബിന്റെ പ്രവര്‍ത്തന ങ്ങള്‍ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ബുഷ്‌റ ഇഖ്ബാല്‍ അധ്യക്ഷയായി.കുടുംബശ്രീ ജില്ലാ മിഷന്‍ പ്രതിനിധി എം.അസ്മിയ, പ്രിന്‍സിപ്പള്‍ എസ്.ജൂഡ് ലൂയിസ്, കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ കെ.ശ്രീജ, സി.ജയ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
ജില്ലയിലെ ആദ്യ സ്‌കൂള്‍തല ജെന്‍ഡര്‍ ക്ലബ്ബ്
പ്രവര്‍ത്തനം ഇങ്ങനെ
ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗ ത്തിനും ക്ലബില്‍ അംഗത്വം ഏറ്റെടുത്ത് പ്രവര്‍ത്തിക്കാം ഇതില്‍ നി ന്ന് കൂട്ടുത്തരവാദിത്വം ഉള്ള നാലംഗ കമ്മിറ്റിക്ക് പ്രവര്‍ത്തനങ്ങളുടെ ചുമതല ഏറ്റെടുക്കാം.
ഓരോ മാസവും മീറ്റിംഗ് ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കണം
ജില്ലാമിഷന്റെയും സ്‌നേഹിതാ ജന്‍ഡര്‍ ഹെല്പ് ഡെസ്‌ക്കിന്റെയും നേതൃത്വത്തിലായിരിക്കും ജെന്‍ഡര്‍ ക്ലബ്ബുകള്‍ പ്രവര്‍ത്തിക്കുക
ലക്ഷ്യം
കുട്ടികളുടെ ടോക്ക് ഷോകള്‍ സംഘടിപ്പിക്കുക,
പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനും അതിജീവിക്കാനും കുട്ടികളെ പ്രാപ്തരാക്കുന്ന തരത്തില്‍ ചര്‍ച്ചകള്‍ സംഘടിപ്പിക്കുക
തുല്യ അവസരങ്ങള്‍ ഉപയോഗിക്കുന്ന തരത്തില്‍ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക
കുട്ടികളുടെ പ്രശ്‌നങ്ങള്‍ പങ്കുവയ്ക്കാനും പരിഹാരം കാണാനും ഉള്ള വേദിയായി പ്രവര്‍ത്തിക്കുക