അഗളി: ശിശുമരണങ്ങള്‍ പരിഹരിക്കാന്‍ അട്ടപ്പാടിയില്‍ സത്വര നട പടികള്‍ സ്വീകരിക്കുമെന്നും മേഖലയില്‍ ആവശ്യമായ നടപടികള്‍ സംബന്ധിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും പട്ടികജാതി -പട്ടികവര്‍ഗ്ഗ ക്ഷേമ നിയമസഭാ സമിതി ചെയര്‍മാന്‍ ഒ.ആര്‍ കേളു പ റഞ്ഞു. അട്ടപ്പാടിയില്‍ ശിശുമരണം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തി ല്‍ പട്ടികജാതി – പട്ടികവര്‍ഗ്ഗ ക്ഷേമ നിയമസഭാ സമിതി ഊരുകള്‍ സന്ദര്‍ശിച്ച ശേഷം കിലയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു ചെയര്‍മാന്‍.
ഊരുകളില്‍ റേഷന്‍, ഭക്ഷ്യ കിറ്റുകള്‍ ,പെന്‍ഷന്‍,വിവിധ വകുപ്പുക ളുടെ സഹായ പദ്ധതികള്‍ എന്നിവ കൃത്യമായി ലഭിക്കുന്നുണ്ടെന്ന് സന്ദര്‍ശനത്തില്‍ ബോധ്യപ്പെട്ടതായി സമിതി അംഗങ്ങള്‍ അറിയി ച്ചു. അട്ടപ്പാടിയിലെ ഊര് നിവാസികള്‍, വിദ്യാര്‍ത്ഥികള്‍, ജനപ്രതി നിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുമായി സംവദിച്ച് സമിതി വിശ ദമായി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. മേഖലയെ സംബന്ധിക്കുന്ന വിഷയങ്ങള്‍ സമിതി ഗൗരവമുള്ളതായി കാണുന്നതായും അവലോ കന യോഗത്തില്‍ പറഞ്ഞു. ശിശുമരണം, ഗര്‍ഭിണികളില്‍ കാണുന്ന അസുഖങ്ങള്‍ എന്നിവ സംബന്ധിച്ച് പ്രത്യേകം പരിശോധിക്കു മെ ന്നും യോഗത്തില്‍ സമിതി അംഗങ്ങള്‍ പറഞ്ഞു.
അട്ടപ്പാടിയില്‍ വ്യാജമദ്യം ധാരാളമായി എത്തുന്നതായി ജനപ്രതി നിധികളും എക്‌സൈസും സമിതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇ തുമായി ബന്ധപ്പെട്ട് എക്‌സൈസ് നടത്തിയ പഠന റിപ്പോര്‍ട്ട് സര്‍ ക്കാറിന്റെ ശ്രദ്ധയില്‍ കൊണ്ടുവരും. വ്യാജ – വിഷ മദ്യത്തിന്റെ ഉപയോഗത്താല്‍ 18 നും 50 നും ഇടയില്‍ പ്രായമുള്ളവരില്‍ ആരോ ഗ്യപ്രശ്‌നങ്ങള്‍ വര്‍ധിക്കുന്നത് പ്രധാന സാമൂഹിക പ്രശ്‌നമാണെന്ന് സമിതി കണ്ടെത്തിയിട്ടുണ്ട്. അട്ടപ്പാടിയില്‍ 30 – 50 ഇടയില്‍ പ്രായ മായവര്‍ക്കിടയില്‍ മരണ നിരക്ക് സംബന്ധിച്ച് പ്രത്യേകം പരിശോ ധിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട കണക്ക് ആരോഗ്യ വകുപ്പി നോട് ആവശ്യപ്പെടുമെന്നും അംഗങ്ങള്‍ വ്യക്തമാക്കി. ഇവ പരി ശോധിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുമെന്നും സമിതി അംഗങ്ങള്‍ യോഗത്തില്‍ പറഞ്ഞു.
കിലാ ഓഡിറ്റോറിയത്തില്‍ നടന്ന അവലോകന യോഗത്തില്‍ സമി തി അംഗങ്ങളും എം.എല്‍.എമാരുമായ കടകംപള്ളി സുരേന്ദ്രന്‍, എ. പി അനില്‍കുമാര്‍, പി.പി.സുമോദ്, എ.രാജ, വി.ആര്‍ സുനില്‍കുമാര്‍ പട്ടികജാതി – പട്ടികവര്‍ഗ്ഗ നിയമസഭാ വെല്‍ഫെയര്‍ കമ്മിറ്റി ജോയി ന്‍ സെക്രട്ടറി ഷാജി സി. ബേബി, ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി, ഷോളയൂര്‍ – പുതൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ രാമമൂര്‍ ത്തി, ജ്യോതി അനില്‍കുമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, സാമൂ ഹിക-രാഷ്ട്രീയ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.