മണ്ണാര്‍ക്കാട്: മയക്കുമരുന്നിനെതിരെയുള്ള ഗ്ലാഡ് മണ്ണാര്‍ക്കാടിന്റെ ബോധവത്ക്കരണ ക്ലാസ് രണ്ടു ദിവസങ്ങളിലായി മണ്ണാര്‍ക്കാട് ദാറു ന്നജാത്ത് യത്തീംഖാന ഹൈസ്‌കൂളില്‍ നടന്നു.മണ്ണാര്‍ക്കാട് പൊലീ സ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ കെ ആര്‍ ജസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു.സ് കൂള്‍ പ്രധാന അധ്യാപിക സൗദത്ത് സലീം അധ്യക്ഷയായി. അനുദി നം വര്‍ധിച്ചുവരുന്ന മയക്കുമരുന്ന് വിപത്തുകള്‍ക്കെതിരെ ഡോ. കമ്മാപ്പ ചെയര്‍മാന്‍ ആയിട്ടുള്ള ഗ്ലാഡ് മണ്ണാര്‍ക്കാടിന്റെ പ്രവര്‍ത്ത ന ലക്ഷ്യം വിഷയാവതരണം ഗ്ലാഡ് മണ്ണാര്‍ക്കാട് എക്സിക്യുട്ടീവ് ഡയറക്ടര്‍ കെ.വി.എ. റഹ്മാന്‍ അവതരിപ്പിച്ചു.രണ്ടു ദിവസം നീണ്ടു നിന്ന ക്ലാസ്സില്‍ ഡോ. ജയന്തി വിജയന്‍ ( മെഡിക്കല്‍ ഓഫീസര്‍ ഐഎസ്എം പാലക്കാട് ), എക്സൈസ് സിവില്‍ ഓഫീസര്‍ പ്രത്യു ഷ് , ഗ്ലാഡ് ജനറല്‍ സെക്രട്ടറി ഭവിത മനോജ് തുടങ്ങിയവര്‍ ക്ലാസെടു ത്തു.
എട്ടിലും ഒമ്പതിലും പഠിക്കുന്ന ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടി കള്‍ക്കും വേണ്ടി അവര്‍ക്കു വ്യക്തമായി മനസ്സിലാവുന്ന രീതിയില്‍ പ്രൊജക്ടറും ആന്‍ഡ്രോയ്ഡ് ടിവി യും ഉപയോഗിച്ച്കൊണ്ടുള്ള ക്ലാസ് രീതിയാണ് പിന്തുടര്‍ന്നത്.എട്ടാം ക്ലാസില്‍ ഹൈസ്‌കൂളില്‍ പഠനം തുടങ്ങുന്ന വിദ്യാര്‍ഥികള്‍ക്കാണ് അടിയന്തരമായ ബോധവല്‍ക്ക രണ ക്ലാസുകള്‍ കൊടുക്കേണ്ടതെന്ന് ഡിഎച്ച്എസ് പ്രധാന അധ്യാപി ക സൗദത്ത് സലീം അഭിപ്രായപ്പെട്ടു. രക്ഷിതാക്കള്‍ക്കും പത്താം ക്ലാസ്സ്, പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കുമുള്ള ബോധവത്കരണ ക്ലാസുകള്‍ വൈകാതെ നടക്കുമെന്ന് ഗ്ലാഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ.വി.എ. റഹ്മാന്‍ അറിയിച്ചു.
ഗ്ലാഡ് വൈസ് പ്രസിഡന്റുമാരായ സുബൈര്‍ പയ്യനടം,പ്രവീണ്‍ കുമാര്‍ പുഞ്ചക്കോട്, ജോയിന്‍ സെക്രട്ടറി മുബാറക്, എച്ച്.ആര്‍ കോര്‍ഡിനേറ്റര്‍ സക്കീര്‍ മുല്ലക്കല്‍, മറ്റുഭാരവാഹികളായ ഡോ. ജോ ഷ്ന,നൗഷാദ് വെള്ളപ്പാടം, ബക്കര്‍ കരിമ്പ, സുമേഷ് ചേലെങ്കര, ശ്രു തി, ലിസ്സി ദാസ്, സലില ടീച്ചര്‍, സുധീര്‍, എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.സി.പി. സുഹൈല്‍ നന്ദിയും പറഞ്ഞു.