തച്ചമ്പാറ:ദേശബന്ധു ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടേയും സ്വാതന്ത്ര്യ സമര സേനാനി ദേശബന്ധു ചിത്തരഞ്ജന്‍ ദാസിന്റേയും പ്രതിമ നിര്‍മാണം പൂര്‍ത്തിയായി. ജൂ ണ്‍ 28ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍ കുട്ടി ഓണ്‍ലൈനാ യി പ്രതിമ അനാച്ഛാദനം നിര്‍വ്വഹിക്കും.അഡ്വ കെ ശാന്തകുമാരി എം എല്‍എ അധ്യക്ഷയാകും.
ഷൊര്‍ണൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേരള ഗ്രാമവികസന സാനിറ്റേഷന്‍ സൊസൈറ്റിയാണ് ഗാന്ധിജിയുടേയും സിആര്‍ ദാസി ന്റേയും അര്‍ദ്ധകായ പ്രതിമ നിര്‍മിച്ചത്.ശില്‍പ്പി ചേരാസ് രവിദാ സിന്റെ നേതൃത്വത്തിലാണ് ഒരു ലക്ഷം രൂപ ചെലവിട്ട് പ്രതിമ നിര്‍ മിച്ചത്.പൂര്‍വ്വ വിദ്യാര്‍ത്ഥികളും തച്ചമ്പാറയിലെ പ്രമുഖ കുടുംബാംഗ ങ്ങളും പൗരപ്രമുഖരുമാണ് സാമ്പത്തിക സഹായം നല്‍കിയത്. ദേശ ബന്ധു ചിത്തരഞ്ജന്‍ ദാസിന്റെ 150-ാം വാര്‍ഷികത്തോടനുബന്ധി ച്ചാണ് സ്‌കൂള്‍ അങ്കണത്തില്‍ പ്രതിമ നിര്‍മിച്ചത്.രാഷ്ട്രപിതാവ് മഹാത്മജിയുടേയും പ്രതിമ കൂടി സ്ഥാപിക്കണമെന്ന് ആവശ്യമുയ രുകയായിരുന്നു.സ്‌കൂള്‍ മാനേജര്‍ വത്സന്‍ മഠത്തില്‍,പ്രിന്‍സിപ്പാള്‍ വിപി ജയരാജന്‍,പിടിഎ പ്രസിഡന്റ് എം രാമചന്ദ്രന്‍,എം ഉണ്ണികൃഷ്ണ ന്‍,പ്രധാന അധ്യാപകന്‍ കെ ബെന്നി ജോസ് എന്നിവരാണ് പ്രതിമ നിര്‍മാണ ഉദ്യമത്തിന് നേതൃത്വം വഹിച്ചത്.
1870 മുതല്‍ 1925 വരെയാണ് സിആര്‍ ദാസിന്റെ ജീവിതകാലം. അ ഭിഭാഷകന്‍,കവി,ആക്ടിവിസ്റ്റ് എന്നീ നിലകളില്‍ വ്യക്തിമുദ്ര പതി പ്പിച്ച അദ്ദേഹം നേതാജി സുഭാഷ് ചന്ദ്രബോസിന്റെ രാഷ്ട്രീയ ഗുരു വായാണ് അറിയപ്പെടുന്നത്. സ്‌കൂള്‍ സ്ഥാപകനായ വേര്‍ക്കാട്ട് ഗോവിന്ദനുണ്ണി പണിക്കരാണ് 1931ല്‍ സ്‌കൂളിന് ദേശബന്ധു എന്ന പേര് നല്‍കിയത്.