ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിന്റെ അംഗീകാരം ലഭിച്ചു
മണ്ണാര്‍ക്കാട്.ഓര്‍മ്മശക്തിയില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സി ല്‍ തന്റെ പേരെഴുതി ചേര്‍ത്തിരിക്കുകയാണ് മണ്ണാര്‍ക്കാട് സ്വദേശി യായ യാദവ് കൃഷ്ണപ്രസാദ് എന്ന മൂന്നാം ക്ലാസുകാരന്‍.ഏറ്റവും വേഗ ത്തില്‍ ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളുടെ പേരും തലസ്ഥാന നഗരങ്ങളും പറഞ്ഞാണ് യാദവ് റെക്കോര്‍ഡിന് അര്‍ഹനായത്.16 സെക്കന്റുകളും 12 മൈക്രോ സെക്കന്റും കൊണ്ടാണ് രാജ്യത്തി ലെ 28 സംസ്ഥാനങ്ങളുടേയും തലസ്ഥാനങ്ങളുടേയും പേരുകള്‍ ഈ മിടുക്കന്‍ പറഞ്ഞത്.
കുഞ്ഞുനാള്‍ മുതല്‍ സ്ഥലങ്ങളുടെ പേര് ഹൃദിസ്ഥമാക്കുന്നതില്‍ യാദവ് മികവ് പ്രകടിപ്പിച്ചിരുന്നു.നാലര വയസ്സില്‍ ലോകത്തെ 195 രാജ്യങ്ങളുടേയും പേരും തലസ്ഥാനങ്ങളും ഓര്‍ത്ത് പറഞ്ഞ് യാദവ് വീട്ടുകാരെ അതിശയിപ്പിച്ചിരുന്നു.ഓര്‍മ്മശക്തിയില്‍ ഒരു കുട്ടിയു ടെ പ്രകടനം നവമാധ്യമത്തില്‍ കണ്ടാണ് യാദവിന്റെ മാതാപിതാ ക്കള്‍ ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലേക്ക് ശ്രമം നടത്തുന്നത്. ഇക്കഴിഞ്ഞ മെയ് മൂന്നിന് യാദവിന്റെ ഓര്‍മ്മശക്തി പ്രകടനം അയ ച്ച് നല്‍കുകയും ചെയ്തു.സംസ്ഥാനങ്ങളുടെയും തലസ്ഥാനങ്ങളുടേ യും പേരുകള്‍ 18 സെക്കന്റുകള്‍ കൊണ്ട് മറ്റൊരു കുട്ടി പറഞ്ഞതാ യിരുന്നു അതുവരെയുണ്ടായിരുന്ന റെക്കോര്‍ഡ് മറികടന്നാണ് യാദ വ് റെക്കോര്‍ഡ് സ്വന്തമാക്കിയത്.
കഴിഞ്ഞ ദിവസമാണ് ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിന്റെ സാ ക്ഷ്യപത്രവും മെഡലും യാദവിനെ തേടിയെത്തിയത്. തച്ചനാട്ടുകര ഇസാഫ് ബാങ്ക് മാനേജരായ മണ്ണാര്‍ക്കാട് പള്ളിക്കുറുപ്പ് പുതുമന വീ ട്ടില്‍ കൃഷ്ണപ്രസാദിന്റേയും വിദ്യയുടേയും ഏകമകനാണ് യാദവ്കൃ ഷ്ണപ്രസാദ്.മണ്ണാര്‍ക്കാട് സെന്റ് ഡൊമിനിക് ഇംഗ്ലീഷ് മീഡിയം സ്‌കൂ ള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.ലോകരാജ്യങ്ങളുടെ പേരുകളും തലസ്ഥാനങ്ങളുമെല്ലാം ഹൃദിസ്ഥമാക്കിയിട്ടുള്ള യാദവ് ഇനി പതാ കകള്‍ കൂടി പറഞ്ഞ് പുതിയ റെക്കോര്‍ഡ് കുറിക്കാനുള്ള തയ്യാറെ ടുപ്പിലാണ്.