മണ്ണാര്‍ക്കാട്: ചരിത്ര തിരുശേഷിപ്പുകളുടെ സംരക്ഷണത്തിന് പുതു തലമുറയിലെ അദ്ധ്യാപകര്‍ അതീവ പ്രാധാന്യം നല്‍കണമെന്ന് സാ ഹിത്യകാരര്‍ പി. സുരേന്ദ്രന്‍ പറഞ്ഞു.മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ല ടി കോളേജ് അറബിക് ആന്റ്റ് ഇസ് ലാമിക് ഹിസ്റ്ററി ഡിപ്പാര്‍ട്ട്‌മെന്റ് അയിരൂര്‍ വിക്ടറി എഡ്യുക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സഹ കരണത്തോടെ സംഘടിപ്പിച്ച പ്രൈമറി അദ്ധ്യാപക പരിശീലന പരി പാടിയുടെ സമാപനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലബാര്‍ കലാപത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് മല ബാറിലെ ബ്രിട്ടീഷ് അധിനിവേശ വിരുദ്ധ പോരാട്ടങ്ങളുടെ നേര്‍ച്ചി ത്രങ്ങള്‍ തേടി യാത്ര നടത്തിയപ്പോഴാണ് സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട നിരവധി വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടുത്തിയതും എണ്ണ മറ്റ ചരിത്ര സ്മാരകങ്ങള്‍ തകര്‍ക്കപ്പെട്ടതും നേരില്‍ കാണാനായത്. വലിയ അപരാധമാണ് അവ സംരക്ഷിക്കേണ്ട ജനസമൂഹം തന്നെ ചെയ്തു കൂട്ടിയതെന്നും അദ്ദേഹം പറഞ്ഞു.നമ്മള്‍ കടന്നു പോകുന്ന വഴിയിലെ ഒരു കരിങ്കല്‍ പാളി പോലും കഴിഞ്ഞ കാലങ്ങളിലെ വലിയ ചരിത്രസംഭവങ്ങളുടെ സാക്ഷിയായിരിക്കാം. ബി.സി കാല ഘട്ടത്തിലെ ചരിത്ര സ്മാരകങ്ങള്‍ ഉത്തരേന്ത്യന്‍ തെരുവീഥികളില്‍ പോയി നേരിട്ട് കണാന്‍ അവസരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ മലബാറി ലെ കഴിഞ്ഞ ഒരു നൂറ്റാണ്ടില്‍ നടന്ന സംഭവങ്ങളുടെ പോലും ശേഷി പ്പുകള്‍ ലഭ്യമല്ലെന്നത് ഖേദകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിക്ടറി എഡ്യുക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാനും മുന്‍ എസ്.ഇ.ആര്‍.ടി ടെക്സ്റ്റ് ബുക്ക് കമ്മിറ്റി അംഗവുമായ പ്രൊഫ.കെ. മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോ ളേജ് പ്രിന്‍സിപ്പല്‍ ഡോ ടി.കെ ജലീല്‍ പരിശീലന പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.ഡോ.കെ.എം.ഹിലാല്‍,പ്രൊഫ. മുഹമദ് അഷ്‌റഫ്, അബ്ദുല്‍ അസീസ് മാസ്റ്റര്‍, മൂസ ഉമരി എന്നിവര്‍ ക്‌ളാസു കള്‍ക്ക് നേതൃത്വം നല്‍കി.അറബിക് വിഭാഗം മേധാവി എം.ഫാത്തി മത് ഫൗസിയ, ഇസ് ലാമിക് ഹിസ്റ്ററി വിഭാഗം മേധാവി ഡോ.ടി സൈ നുല്‍ ആബിദ്, ഡോ.ഫൈസല്‍ ബാബു, സി. ബാഹിര്‍ അബ്ദുറഹീം എന്നിവര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!