മണ്ണാര്‍ക്കാട്:കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ ചികി ത്സയിലുള്ളത് 613 പേര്‍.ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ 15 പേര്‍ എറണാകുളത്തും 14 പേര്‍ വീതം കോഴിക്കോട്,മലപ്പുറം ജില്ലകളിലും 9 പേര്‍ തൃശൂര്‍ ജില്ലയിലും 2 പേര്‍ കണ്ണൂര്‍ ജില്ലയിലും ഒരാള്‍ പത്തനംതിട്ട ജില്ലയിലും ചികിത്സ യില്‍ ഉണ്ട്.ജില്ലയില്‍ ഇന്ന് 30 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. സമ്പര്‍ ക്കത്തിലൂടെ രോഗബാധ ഉണ്ടായ 14 പേര്‍ , ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 6 പേര്‍, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 10 പേര്‍ എന്നിവര്‍ ഉള്‍പ്പെടും.98 പേര്‍ക്ക് രോഗമുക്തി ഉള്ളതായും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.ഇന്ന് 24 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്ന് 24 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.ഇതുവരെ 47052 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ച തില്‍ 43627 പരിശോധനാ ഫലങ്ങള്‍ ലഭ്യമായി. ഇന്ന് 291 പരിശോ ധനാ ഫലങ്ങളാണ് ലഭിച്ചത്. പുതുതായി 355 സാമ്പിളുകള്‍ അയച്ചു. 4725 പേര്‍ക്കാണ് ഇതുവരെ പരിശോധനാഫലം പോസിറ്റീവായത്. ഇതുവരെ 4065 പേര്‍ രോഗമുക്തി നേടി. ഇനി 2458 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.ഇതുവരെ 117308 പേരാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയത്. ഇതില്‍ ഇന്ന് മാത്രം 1405 പേര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. ജില്ലയില്‍ നിലവില്‍ 10225 പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ തുടരുന്നു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.

തമിഴ്നാട്-4
കൊടുവായൂർ സ്വദേശി (40 പുരുഷൻ)

പെരുവമ്പ്‌ സ്വദേശികൾ (60 സ്ത്രീ, 33 പുരുഷൻ)

നല്ലേപ്പിള്ളി സ്വദേശി (40 പുരുഷൻ)

മണിപ്പൂർ-1
മങ്കര സ്വദേശി (39 പുരുഷൻ)

കർണാടക-1
കുത്തന്നൂർ സ്വദേശി (41 പുരുഷൻ)

സമ്പർക്കം-14
കൊടുമ്പ് സ്വദേശി (9 പെൺകുട്ടി)
പൊൽപ്പുള്ളി സ്വദേശി (52 സ്ത്രീ)

ലക്കിടിപേരൂർ സ്വദേശി (60 പുരുഷൻ)

നെല്ലായ സ്വദേശികൾ (15,3,5 ആൺകുട്ടികൾ 23 സ്ത്രീ)

കഞ്ചിക്കോട് സ്വദേശി (29 സ്ത്രീ)

തത്തമംഗലം സ്വദേശി (62 സ്ത്രീ)

വണ്ടാഴി സ്വദേശി (40 പുരുഷൻ)

പെരിങ്ങോട്ടുകുറിശ്ശി സ്വദേശി (42 സ്ത്രീ)

കൊടുവായൂർ സ്വദേശികൾ (29 പുരുഷൻ, 3 ആൺകുട്ടി)

നെന്മാറ സ്വദേശി (39 സ്ത്രീ)

ഉറവിടം അറിയാത്ത രോഗബാധിതർ-10
പുതുശ്ശേരി സ്വദേശി (30 സ്ത്രീ)

ചിറ്റിലഞ്ചേരി സ്വദേശി (28 പുരുഷൻ)

കൊടുമ്പ്‌ സ്വദേശി (51 പുരുഷൻ)

തൃശ്ശൂർ തിരുവില്ലാമല സ്വദേശി (27 പുരുഷൻ)

വടകരപ്പതി സ്വദേശി (18 പുരുഷൻ)

പാലക്കാട് നഗരസഭ പരിധിയിലെ ഭവനഗർ സ്വദേശി (44 പുരുഷൻ)

കഞ്ചിക്കോട് സ്വദേശി (32 പുരുഷൻ)

നെല്ലായ സ്വദേശി (36 സ്ത്രീ)

ഓഗസ്റ്റ് 29ന് മരണപ്പെട്ട മണ്ണാർക്കാട് സ്വദേശി (65 പുരുഷൻ)

ഇന്ന് (സെപ്റ്റംബർ 2) രാവിലെ മരണപ്പെട്ട അട്ടപ്പാടി ഷോളയൂർ സ്വദേശി (24 സ്ത്രീ)

ഇന്ന് 31 കേസുകൾ രജിസ്റ്റർ ചെയ്തു

കോവിഡ് 19 രോഗവ്യാപനം തടയുന്നതിനുള്ള സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാത്തതിനെ തുടർന്ന് ഇന്ന് (സെപ്തംബർ 2) വൈകിട്ട് 6.30 വരെ ജില്ലയിൽ പോലീസ് നടത്തിയ പരിശോധനയിൽ 31 കേസുകൾ രജിസ്റ്റർ ചെയ്തതായി സ്പെഷൽ ബ്രാഞ്ച് ഡി.വൈ.എസ്.പി എം. കൃഷ്ണൻ അറിയിച്ചു. ഇത്രയും കേസുകളിലായി 57 പേരെ അറസ്റ്റ് ചെയ്തു. ഒരു വാഹനം പിടിച്ചെടുത്തു.

മാസ്ക് ധരിക്കാത്ത 206 പേർക്കെതിരെ കേസ്

മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ ഇറങ്ങിയ 206 പേർക്കെതിരെ പോലീസ് കേസെടുത്തു. മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി കോടതിയിൽ പിഴ അടയ്ക്കാൻ നോട്ടീസ് നൽകി വിട്ടയച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!