
മണ്ണാര്‍ക്കാട്: തിരുവിഴാംകുന്ന് ഫാമില്‍ തമ്പടിച്ച രണ്ട് കാട്ടാനകളും സൈലന്റ് വാലി വനമേഖലയിലേക്ക് കാടുകയറി. വെള്ളിയാഴ്ച വൈകിട്ട് നാലുമുതല്‍ തുടങ്ങിയ തുരത്ത ല്‍ ശ്രമത്തിനിടെയാണ് ആനകള്‍ ഇന്ന് പുലര്‍ച്ചെയോടെ കാടുകയറിയത്. തുരത്തല്‍ ശ്രമത്തിനിടെ അഗളി ദ്രുതപ്രതികരണ സേനയിലെ രണ്ട് ജീവനക്കാര്‍ക്ക് പരിക്കേറ്റു. കുഴിയില്‍ചാടിയതിനെ തുടര്‍ന്ന് കാല്‍ക്കുഴല്‍ക്ക് പരിക്കേറ്റ ഭരതന്‍, പടക്കംപൊട്ടിക്കു ന്നതിനിടെ കൈക്ക് പൊള്ളലേറ്റ മനു ജോസഫ് എന്നിവരെ ആശുപത്രിയില്‍ പ്രവേശി പ്പിച്ചു. പരിക്ക് സാരമുള്ളതല്ല. കാട്ടാനശല്യംവര്‍ധിച്ചതോടെയാണ് വെള്ളിയാഴ്ച പ്രതികൂ ല കാലാവസ്ഥയേയും തരണംചെയ്ത് വനംവകുപ്പിന്റെ നേതൃത്വ ത്തില്‍ തുരത്താനുള്ള ശ്രമങ്ങളാരംഭിച്ചത്. രാത്രി രണ്ടുവരെ ശ്രമം തുടര്‍ന്നു. ഒരുതവണ ഫാമില്‍നിന്നും പുറത്തുചാടിയ കാട്ടാനകള്‍ കാപ്പുപറമ്പ് ഭാഗത്തെത്തി വീണ്ടും ഫാമി ലേക്കുതന്നെ കയറിപ്പറ്റി. രണ്ടാംതവണയും പുറത്തിറങ്ങിയ കാട്ടാനകള്‍ തോട്ടങ്ങളിലൂ ടെ നീങ്ങി. ഇതിനിടെ ശക്തമായ മഴ പെയ്തതോടെ ആനകള്‍ ദൗത്യസംഘത്തിന്റെ കാഴ്ചയില്‍ നിന്നും മറഞ്ഞു. ഇവ പിന്നീട് കാപ്പുപറമ്പ്-അമ്പലപ്പാറ വഴി വനാതിര്‍ത്തിയി ലെ ഫെന്‍സിങ് തകര്‍ത്ത് കാട്ടിലേക്ക് കയറിപോയതായി വനംവകുപ്പിന്റെ പരിശോധ നയില്‍ കണ്ടെത്തി. മണ്ണാര്‍ക്കാട് ഡിഎഫ്ഒ സി.അബ്ദുള്‍ ലത്തീഫ്, മണ്ണാര്‍ക്കാട് റേഞ്ച് ഓഫിസര്‍ എന്‍. സു ബൈര്‍,തിരുവിഴാംകുന്ന് ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ കെ. സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് റേഞ്ചിലെ ആര്‍ആര്‍ടി, അഗളി ആര്‍ആര്‍ടി, ഷോളയൂര്‍ ആര്‍ആര്‍ടി, കച്ചേരിപറമ്പ് പിആര്‍ടി അംഗങ്ങള്‍, തിരുവിഴാംകുന്ന്, ആന മൂളി ഫോറസ്റ്റ് സ്റ്റേഷന്‍ ജീവനക്കാര്‍,വാച്ചര്‍മാര്‍, അമ്പലപ്പാറ ക്യാമ്പ്ഷെഡ്ഡ് ജീവനക്കാര്‍, പോലീസ്, പ്രദേശത്തെ വാര്‍ഡംഗം നൂറുല്‍സലാം എന്നിവരും ദൗത്യത്തില്‍ പങ്കാളികളായി. ഫാം ജീവനക്കാരും മേധാവികളും പങ്കെടുത്തു.
