കുരുത്തിച്ചാലില്‍ അകപ്പെട്ട പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി

മണ്ണാര്‍ക്കാട്: കുരുത്തിചാലില്‍ വെള്ളത്തിലകപ്പെട്ട പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി. കുമരംപുത്തൂര്‍ മൈലാംപാടത്തെ ബന്ധുവീട്ടിലേക്ക് വിരുന്നുവന്ന ആലപ്പുഴ സ്വദേ ശിനിയായ 21 കാരിയാണ് ഇന്ന് വൈകീട്ട് മൂന്നിന് കുരുത്തിച്ചാലിന് താഴെ ഭാഗത്തെ കയത്തിലകപ്പെട്ടത്. കൂടെയുണ്ടായിരുന്ന പെണ്‍കുട്ടിയുടെ നിലവിളികേട്ട് സമീപത്ത് ജല്‍ജീവന്‍മിഷന്‍ കുടിവെള്ളപദ്ധതിയുടെ കിണര്‍നിര്‍മാണത്തിലേര്‍പ്പെട്ടിരിക്കുന്ന ഇതരസംസ്ഥാനതൊഴിലാളികളായ നിരഞ്ജന്‍, രഞ്ജന്‍ എന്നിവരും, കോണ്‍ട്രാക്ടര്‍ മുസ്തഫയും പെട്ടെന്നുതന്നെ ഓടിയെത്തി പുഴയിലേക്ക് ചാടി പെണ്‍കുട്ടിയെ മുങ്ങിയെ ടുത്ത് കരയ്ക്കുകയറ്റുകയായിരുന്നു. തുടര്‍ന്ന് വിവരമറിയിച്ച പ്രകാരം സ്ഥലത്തെ ത്തിയ ആംബുലന്‍സില്‍ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പെണ്‍കുട്ടി അപകടനില തരണംചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. സൈലന്റ്‌വാലി മേഖലയില്‍ മഴപെയ്യുന്നതിനാല്‍ കുരുത്തിച്ചാലില്‍ ഏതുസമയവും മലവെള്ളപ്പാച്ചിലു ണ്ടാവാനുള്ള സാധ്യത ഏറെയാണ്. സംഭവസമയം മലയ്ക്കുമഴപെയ്തതിനാല്‍ വെള്ളം വരുന്നുണ്ടായിരുന്നുവെന്ന് മുസ്തഫ പറഞ്ഞു.

error: Content is protected !!