കാലിന് പരിക്കേറ്റ് അവശനിലയില്‍ കാട്ടാനയെ കണ്ടെത്തി

കോട്ടോപ്പാടം: തിരുവിഴാംകുന്ന് അമ്പലപ്പാറയില്‍ കാലിനുപരിക്കേറ്റ് അവശനില യിലുള്ള കാട്ടാനയെ കണ്ടെത്തി. കഴിഞ്ഞ നാലുദിവസമായി ആന പ്രദേശത്തുണ്ട്. വെള്ളിയാഴ്ച വനാര്‍ത്തിയിലെ പുഴയിലിറങ്ങി നിലയുറപ്പിച്ച ആന വൈകീട്ടോടെയാണ് സൈലന്റ്‌വാലി വനത്തിലേക്ക് കടന്നത്. ആനയുടെ ഇടതുകാലിനാണ് മുറിവേറ്റിട്ടു ള്ളത്. പാദത്തിനടിയിലും മുറിവുണ്ട്. ഇതിനാല്‍ കാലമര്‍ത്തി നടക്കാനാവാത്ത അവ സ്ഥയിലാണ്. മുറിവില്‍ പ്രാണികള്‍ ഇരിക്കുന്നതൊഴിവാക്കുന്നതിനാവാം ആന പുഴ യിലിറങ്ങി കിടന്നിരുന്നതെന്ന് വനപാലകര്‍ പറഞ്ഞു. തീറ്റയിട്ടുകൊടുത്തത് ഭക്ഷിക്കു കയും ചെയ്തു.ഇന്ന് ആനയെ മയക്കുവെടിവെച്ച് ചികിത്സ നല്‍കാനുള്ള നീക്കം വനംവ കുപ്പധികൃതര്‍ നടത്തിയിരുന്നു. ഇതിനായി ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്‍ ഡോ. ഡേവി ഡ് എബ്രഹാമും സ്ഥലത്തെത്തിയിരുന്നു. അതേസമയം വനത്തിലേക്ക് കടന്നതിനാല്‍ ആനയെ മയക്കുവെടിവെക്കാനായില്ല. ആന സൈലന്റ്‌വാലി വനത്തിനകത്തായതി നാല്‍ പ്രദേശവാസികള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് വനംവകുപ്പ് അധികൃതര്‍ അറിയി ച്ചു. ആന കാടിറങ്ങാതിരിക്കാന്‍ വനംവകുപ്പ് ഇവിടെ നിലയുറപ്പിച്ചിട്ടുമുണ്ട്.

error: Content is protected !!