1.275 കിലോഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയില്‍

പാലക്കാട് : ഓപ്പറേഷന്‍ ‘ഡി ഹണ്ടിന്റെ’ ഭാഗമായി നടത്തിയ പരിശോധനയില്‍ 1.275 കിലോഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിലായി. അദേനിഗര്‍ഹിലെ അനില്‍ പ്രദാന്‍(27)നെയാണ് ഒലവക്കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്ന് പിടികൂടിയത്. ഒഡിഷയില്‍ നിന്നാണ് പ്രതി മയക്കുമരുന്ന് എത്തിച്ചെന്നാണ് വിവരം. പാലക്കാട് ജില്ലാ പൊലിസ് മേധാവി അജിത്ത് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം പാലക്കാട് എ.എസ്.പി രാജേഷ് കുമാര്‍, പാലക്കാട് നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി അബ്ദുള്‍ മുനീര്‍ എന്നിവരുടെ നേത്യത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍ സുദര്‍ശനയുള്‍പ്പെട്ട ഹേമാംബിക നഗര്‍ പോലീസും, പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ചേര്‍ന്നാണ് മയക്കുമരുന്നും പ്രതിയേയും പിടികൂടിയത്.

error: Content is protected !!