207 ലിറ്റര്‍ മദ്യവുമായി രണ്ട് പേര്‍ പിടിയില്‍

ഒറ്റപ്പാലം: കാറില്‍ അനധികൃതമായി കടത്തിയ 207 ലിറ്റര്‍ മദ്യവുമായി രണ്ട് പേരെ ഒറ്റപ്പാലം പൊലിസും ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് പിടികൂടി. അമ്പലപ്പാറ സ്വദേശികളായ കാളിയന്‍ പറമ്പില്‍ വീട്ടില്‍ ശരത്ത്(28), മൂച്ചിക്കുണ്ടില്‍ വീട്ടില്‍ പ്രകാ ശന്‍(37) എന്നിവരാണ് പിടിയിലായത്. 270 ബോട്ടിലുകളിലായാണ് മദ്യം എത്തിച്ചത്. മദ്യം കടത്തിയ കാര്‍ പൊലിസ് പിടിച്ചെടുത്തു. ഓപ്പറേഷന്‍ ഡിഹണ്ടിന്റെ ഭാഗമായി ഒറ്റപ്പാലം പൊലിസും പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ചേര്‍്ന്ന് നടത്തിയ പരിശോധനയിലാണ് വാണിയംകുളം കോതകുറുശ്ശി റോഡില്‍ കരുമാനാംകുന്ന് കുണ്ട ടിയില്‍ പൊലീസ് മദ്യം പിടികൂടിയത്.പാലക്കാട് ജില്ലാ പൊലിസ് മേധാവി അജിത്ത് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം ഷൊര്‍ണൂര്‍ ഡി.വൈ.എസ്.പി. ആര്‍. മനോജ്കുമാര്‍, പാല ക്കാട് നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി അബ്ദുള്‍ മുനീര്‍ എന്നിവരുടെ നേത്യത്വ ത്തില്‍ എ.എസ്.പി. അച്ചുത് അശോക് , സബ്ബ് ഇന്‍സ്‌പെക്ടര്‍ എം. സുനില്‍ എന്നിവരടങ്ങു ന്ന സംഘമാണ് പരിശോധന നടത്തിയത്.

error: Content is protected !!