കോങ്ങാട്: നിയോജക മണ്ഡലം എംഎല്‍എ കെ.വി വിജയദാസിന്റെ 2019-20 സാമ്പത്തിക വര്‍ഷത്തെ ആസ്തി വികസന ഫണ്ടില്‍ നിന്നും മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി അഞ്ച് കോടി രൂപ അനുവദിച്ചു.റോഡുകള്‍,കുടിവെള്ള പദ്ധതികള്‍, സാംസ്‌കാരിക കേന്ദ്രങ്ങള്‍,അംഗനാവിട കെട്ടിടം എന്നിവയ്ക്കാണ് തുക അനുവദിച്ചത്. മണ്ണൂര്‍, കരിമ്പ, തച്ചമ്പാറ, കേരളശ്ശേരി, കാരാകുര്‍ശ്ശി,കാഞ്ഞിരപ്പുഴ, മങ്കര,കോങ്ങാട് പഞ്ചായത്തുകളില്‍ റോഡുകള്‍ കുടിവെള്ള പദ്ധതി,സാംസ്‌കാരിക നിലയങ്ങള്‍, അംഗനവാടി കെട്ടിടം എന്നിവയ്ക്കാണ് ഫണ്ട് അനുവദിച്ചത്. പഞ്ചായത്ത്,അനുവദിച്ച തുക,പ്രവൃത്തി വിവരങ്ങള്‍ ചുവടെ

മണ്ണൂര്‍ ഗ്രാമപഞ്ചായത്ത്

1.മഠത്തുംപടി – ആയുര്‍വേദ ആശുപത്രി റോഡ് 25 ലക്ഷം

  1. കാഞ്ഞിരംപടി – കിഴക്കേകര റോഡ് 25 ലക്ഷം

കരിമ്പ ഗ്രാമ പഞ്ചായത്ത്

1.കെ.പി.ഐ.പി കനാല്‍ – കന്നേമുറി റോഡ് 25 ലക്ഷം 2.പഞ്ചായത്ത് ഓഫീസ് – മണലിപ്പാഠം റോഡ് 25 ലക്ഷം

തച്ചമ്പാറ ഗ്രാമപഞ്ചായത്ത്

1.എടയ്ക്കല്‍ – നെല്ലിക്കുന്ന് കനാല്‍ റോഡ് 25ലക്ഷം

  1. ഇടച്ചോല മാട്ടം – തോട്ടം മൂത റോഡ് 25 ലക്ഷം

കേരളശ്ശേരി ഗ്രാമപഞ്ചായത്ത്

1.കേരളശ്ശേരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ കെട്ടിടം 25 ലക്ഷം 2.തടുക്കശ്ശേരി വിവോകോദയം വായനശാല കെട്ടിടം 25 ലക്ഷം

കാരാകുറുശ്ശി ഗ്രാമപഞ്ചായത്ത്

1.വാഴമ്പുറം – പള്ളിപ്പടി കനാല്‍ റോഡ് 25 ലക്ഷം 2.ടിപ്പു കോരപ്പള്ളം റോഡ് 25 ലക്ഷം

കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത്

1.ഇരുമ്പുചോല – ചെള്ളിത്തോട് റോഡ് 25 ലക്ഷം
2.കൊറ്റിയോട് – നരിയംകോട് റോഡ് 25 ലക്ഷം
3.നൊട്ടമല – ചേലെങ്കര – കൊന്നക്കാട് റോഡ് 25 ലക്ഷം

മങ്കര ഗ്രാമപഞ്ചായത്ത്

1.മങ്കര ആര്‍.എസില്‍ പുതിയ അംഗനവാടി കെട്ടിടവും സാംസ്‌കാരികനിലയവും 25 ലക്ഷം
2.പരിയാശ്ശേരി – മണപ്പാടം റോഡ് കോണ്‍ക്രീറ്റ് 25 ലക്ഷം

കോങ്ങാട് ഗ്രാമപഞ്ചായത്ത്

1.പൂതന്‍കോഡ് – ചുള്ളിക്കാട് കുടിവെള്ള പദ്ധതി 25 ലക്ഷം
2.വിവേകാനന്ദ വായനശാല കെട്ടിടം 35 ലക്ഷം
3.ചെറപ്പറ്റ സാംസ്‌കാരികനിലയം 15 ലക്ഷം

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!