കരിമ്പ: സി.പി.എം. മണ്ണാര്‍ക്കാട് ഏരിയ സമ്മേളനത്തിന് കരിമ്പയില്‍ സമാപനമായി. മലയോരമേഖലയിലെ വന്യമൃഗശല്ല്യം തടയാനും കര്‍ഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനും വനംവന്യജീവി നിയമത്തില്‍ കേന്ദ്രം ഭേദഗതി വരുത്തണമെ ന്ന് സമ്മേളനം ആവശ്യപ്പെട്ടു. പ്രതിനിധി സമ്മേളനത്തില്‍ റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ച യ്ക്ക് ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.എം ശശി മറുപടി പറഞ്ഞു. ജില്ലാ സെക്രട്ടറി ഇ. എന്‍ സുരേഷ്ബാബു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.കെ രാജേന്ദ്രന്‍, എന്‍.എന്‍ കൃഷ്ണദാസ്, കെ.എസ് സലീഖ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം എസ്.അജയകുമാര്‍ തുടങ്ങി യവര്‍ പങ്കെടുത്തു.
പുതിയ ഏരിയ സെക്രട്ടറിയായി എന്‍.കെ നാരായണന്‍കുട്ടിയേയും 21 അംഗ ഏരിയ കമ്മിറ്റിയേയും 27 അംഗ ജില്ലാ സമ്മേളന പ്രതിനിധികളേയും തിരഞ്ഞെടുത്തു. യു.ടി രാമകൃഷ്ണന്‍, കെ. കോമളകുമാരി, കെ.എസ് കൃഷ്ണദാസ്, കെ.കെ രാജന്‍ മാസ്റ്റര്‍, ടി. ഷാജ്മോഹന്‍, നിസാര്‍ മുഹമ്മദ്, പി. അലവി, എം. വിനോദ്കുമാര്‍, കെ.മന്‍സൂര്‍, ടി.ആര്‍ സെബാസ്റ്റിയന്‍, കെ. ശോഭന്‍കുമാര്‍, മുഹമ്മദാലി ഐലക്കര, എന്‍. മണികണ്ഠന്‍, പി. പങ്കജവല്ലി, എം. മനോജ്, വി. അബ്ദുള്‍ സലീം, പി. മുസ്തഫ, പി. പ്രജീഷ്, കെ. ചന്ദ്രന്‍മാസ്റ്റര്‍, കെ. ശ്രീരാജ് എന്നിവരാണ് ഏരിയ കമ്മിറ്റി അംഗങ്ങള്‍. പാര്‍ട്ടിക്കകത്തെ ചിലപ്രശ്നങ്ങ ളെ തുടര്‍ന്ന് ഏരിയ കമ്മിറ്റി മാസങ്ങള്‍ക്ക് മുമ്പ് പിരിച്ചുവിട്ടിരുന്നു. പുതിയ സെക്രട്ടറി യും അംഗങ്ങളുമടങ്ങുന്ന കമ്മിറ്റിയുടേയും ജില്ലാ സമ്മേളന പ്രതിനിധികളുടേയും പാനല്‍ തിരഞ്ഞെടുപ്പില്ലാതെ സമ്മേളനം ഐക്യകണ്ഠനേയാണ് അംഗീകരിച്ചതെന്ന് ഏരിയ സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്ന ടി.എം ശശി പറഞ്ഞു. ഇത് മണ്ണാര്‍ക്കാട്ടെ പാര്‍ട്ടിക്കകത്തുണ്ടായിരുന്ന പ്രശ്നങ്ങള്‍ പൂര്‍ണ്ണമായി അവസാനിച്ചുവെന്നതിന്റെ തെളിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സി.പി.എമ്മിന് മണ്ണാര്‍ക്കാട്ട് നാളിതുവരെ നേരിട്ട സംഘടനാപ്രശ്നങ്ങള്‍ പരിഹരിച്ച് പാര്‍ട്ടിയുടെ ജനകീയ അടിത്തറ വിപുലപ്പെടുത്തി ജനവിശ്വാസം ആര്‍ജ്ജിച്ച് മുന്നോട്ട് പോകുന്നതിന് ഏരിയ കമ്മിറ്റി തികഞ്ഞ ഗൗരവത്തോടെ തീരുമാനങ്ങളെടുക്കുമെന്ന് ഏരിയ സെക്രട്ടറി എന്‍.കെ നാരായണന്‍കുട്ടി പറഞ്ഞു. മൂന്ന് വര്‍ഷത്തെ സംഘടനാ പ്രവര്‍ത്തനത്തിനിടയില്‍ മണ്ണാര്‍ക്കാട് ഏരിയയില്‍ പാര്‍ട്ടിക്കുണ്ടായ നേട്ടകോട്ടങ്ങളെ സംബന്ധിച്ചും പാര്‍ട്ടിയുടെ അടിത്തറ കൂടുതല്‍ ഭദ്രമാക്കുന്നതിനും ശക്തിപ്പെടുത്തുന്ന തിനുമാവശ്യമായ നിര്‍ദേശങ്ങള്‍ ലോക്കല്‍കമ്മിറ്റിയില്‍ നിന്നും പങ്കെടുത്ത അംഗങ്ങള്‍ ചര്‍ച്ചയില്‍ മുന്നോട്ട് വെച്ചു. ഏതെങ്കിലും തരത്തില്‍ വിഭാഗീയത അവശേഷിക്കുന്നു ണ്ടെങ്കില്‍ അതുപരിഹരിച്ച് ഒരുമയോടെ കരുത്തോടെ മുന്നോട്ട് പോകുമെന്നും ഏരിയ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.
ഇടക്കുറുശ്ശിയില്‍ നടന്ന പൊതു സമ്മേളനം ജില്ലാ സെക്രട്ടറി ഇ.എന്‍.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തും ചെയ്തു. പാര്‍ട്ടി പ്രവര്‍ത്തനത്തനിടയില്‍ തെറ്റുപറ്റുന്നവരെ ചര്‍ച്ച ചെയ്ത് തിരുത്തുന്ന പാര്‍ട്ടിയാണ് സി.പി.എമ്മെന്ന് അദ്ദേഹം പറഞ്ഞു. ഏതു ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്ന ആളുകളാണെങ്കിലും തെറ്റുപറ്റിയാല്‍ തിരുത്തിപോകാമെന്ന മാര്‍ഗമേ പാര്‍ട്ടിയിലുള്ളൂ. തെറ്റുകള്‍ ആവര്‍ത്തിക്കാനുള്ള അവസരമില്ല. അത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് വണ്ട നടപടികള്‍ സമയബന്ധിതമായി സ്വീകരിക്കും. മണ്ണാര്‍ ക്കാട് പാര്‍ട്ടിയിലുണ്ടായ ചില സംഘടനാ പ്രശ്നങ്ങള്‍ അത്തരത്തില്‍ ചര്‍ച്ച ചെയ്ത് നടപടി യെടുത്തിട്ടുണ്ട്. പാര്‍ട്ടിയിലാകെ അത് റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്. അതിനര്‍ഥംഒരു കാല ത്തും ആര്‍ക്കും തിരിച്ചുവരാന്‍ പറ്റില്ലെന്ന നടപടിയല്ല. പാര്‍ട്ടി പറയുന്ന തരത്തില്‍ തെറ്റുതിരുത്തിയാല്‍ തിരിച്ചുവരാനുള്ള അവസരമുണ്ടെന്നും അദ്ദേഹംകൂട്ടിച്ചേര്‍ത്തു. ഏരിയ സെക്രട്ടറി എന്‍.കെ നാരായണന്‍കുട്ടി അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.എം ശശി, ജില്ലാ കമ്മിറ്റി അംഗങ്ങളായ യു.ടി രാമകൃഷ്ണന്‍, കെ.സി റിയാസു ദ്ദീന്‍, പി.എം ആര്‍ഷോ തുടങ്ങിയവര്‍ സംസാരിച്ചു. കരിമ്പ പള്ളിപ്പടിയില്‍ നിന്നും ആരംഭിച്ച റെഡ് വളണ്ടിയര്‍മാര്‍ച്ചും ബഹുജനറാലിയും ഇടക്കുറുശ്ശിയില്‍ സമാപിച്ചു.