മണ്ണാര്‍ക്കാട് : വിനോദസഞ്ചാരികളുടെ സൗഹൃദനഗരമായി മണ്ണാര്‍ക്കാടിനെ മാറ്റിയെടു ക്കാന്‍ നഗരസഭ ടൂറിസം ഹബ്ബ് നടപ്പിലാക്കുന്നു. വിനോദ സഞ്ചാരമേഖലയില്‍ മണ്ണാര്‍ ക്കാടിനെ അടയാളപെടുത്തുകയും വിവിധ പ്രദേശങ്ങളെ പരിചയപ്പെടുത്തുകയും ഒപ്പം സഹായസേവനങ്ങള്‍ നല്‍കുകയുമാണ് ലക്ഷ്യം. പാലക്കാട്-കോഴിക്കോട് ദേശീയപാ തയുടെ അരികുചേര്‍ന്നുകിടക്കുന്ന മണ്ണാര്‍ക്കാട് സഞ്ചാരികള്‍ക്ക് തങ്ങാനുള്ള ഇടത്താ വളമായും മാറുന്ന പശ്ചാത്തലത്തിലാണ് നഗരസഭയുടെ പുതിയ പദ്ധതി. ഉദ്ഘാടനം ഉടനെ ഉണ്ടാകുമെന്നും പ്രകൃതിക്കും പൈതൃകത്തിനും ഒട്ടും മങ്ങലേല്‍പ്പിക്കാതെ യാണ് പുതിയ വിനോദസഞ്ചാരപദ്ധതികള്‍ ആവിഷ്‌കരിക്കുന്നതെന്നും നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ അറിയിച്ചു. പദ്ധതിയുടെ വെബ്സൈറ്റ് രൂപീകര ണത്തിലാണ് അധികൃതര്‍. നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിന് മുകളിലുള്ള മുറിയില്‍ വൈകാതെ ഓഫിസ് തുറന്ന് പ്രവര്‍ത്തനമാരംഭിക്കും.

പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളും അവിടേക്കുള്ള ദൂരവും ലഭ്യമാകുന്ന സേവന ങ്ങളുള്‍പ്പെടെയുള്ള വിവരങ്ങള്‍, സന്ദര്‍ശകര്‍ക്ക് തങ്ങാനുള്ള ഇടങ്ങള്‍, സഞ്ചരിക്കാനു ള്ള വാഹനം എന്നിവ സംബന്ധിച്ച വിവരങ്ങളും സൗകര്യങ്ങളും നഗരസഭയുടെ നേതൃ ത്വത്തിലുള്ള കേന്ദ്രത്തിലും വെബ്‌സൈറ്റിലും ലഭ്യമാകും. മണ്ണാര്‍ക്കാട് പട്ടണവുമായി ബന്ധപ്പെട്ടും സമീപപ്രദേശങ്ങളിലെ വിനോദസഞ്ചാരസ്ഥലങ്ങളുടെ വിവരങ്ങളുമുണ്ടാ കും. മണ്ണാര്‍ക്കാടിന്റെ ചരിത്രം, മനോഹാരിത, നഗരസഭയിലെ സേവനങ്ങള്‍, പ്രധാന കാഴ്ചകള്‍, മണ്ണാര്‍ക്കാട് പൂരംപോലുള്ള ആഘോഷങ്ങള്‍ എന്നിവയെല്ലാം വെബ്സൈറ്റി ലുണ്ട്. മണ്ണാര്‍ക്കാട് നിന്നും സംസ്ഥാനത്തെ മറ്റു വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് എത്തിച്ചേരാനുള്ള വാഹനസൗകര്യങ്ങളും ലഭ്യമാക്കും. റിസോര്‍ട്ടുകളും മുറികളും മുന്‍കൂട്ടി ബുക്ക് ചെയ്യാനുമാകും. സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന തരത്തില്‍ ആദിവാ സികലാമേള, ഗ്രാമസന്ദര്‍ശനംപോലുള്ള വിവിധ പരിപാടികളും ഗ്രാമപഞ്ചായത്തുക ളുടെയും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ സഹകരണത്തോടെയും നടപ്പി ലാക്കുമെന്നും നഗരസഭാ അധികൃതര്‍ പറഞ്ഞു.

പ്രകൃതിരമണീയമായ കുന്തിപ്പുഴ, കുന്തിപ്പുഴ, നെല്ലിപ്പുഴ, കാഞ്ഞിരപ്പുഴ ഉദ്യാനം, ശിരു വാണി ഡാം, മീന്‍വല്ലം വെള്ളച്ചാട്ടം, സൈലന്റ് വാലി ദേശീയോദ്യാനം തുടങ്ങി ഒട്ടേറെ വിനോദസഞ്ചാര സ്ഥലങ്ങളിലേക്ക് സന്ദര്‍ശകര്‍ക്ക് എളുപ്പത്തിലെത്തിച്ചേരാനുള്ള കേ ന്ദ്രംകൂടിയാണ് മണ്ണാര്‍ക്കാട്. കൂടാതെ ജില്ലയിലെ മലമ്പുഴ ഉദ്യാനം, ധോണി വെള്ളച്ചാട്ടം കോട്ട മൈതാനം, നെല്ലിയാമ്പതി എന്നിവിടങ്ങളിലേക്കും നിരവധി സഞ്ചാരികള്‍ മണ്ണാ ര്‍ക്കാട് വഴിയാണ് കടന്നുപോകുന്നത്. വിനോദ സഞ്ചാരികളുടെ ഇടത്താവളമാകുന്ന മണ്ണാര്‍ക്കാടിന് നഗരസഭയുടെ നേതൃത്വത്തിലുള്ള ടൂറിസം ഹബ്ബ് പുതിയ പ്രതീക്ഷക ള്‍ക്കും വകനല്‍കുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!