പാലക്കാട് : കണ്ണാടിയില്‍ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ഇന്ന് രാവിലെ പത്തരയോടെയായിരുന്നു സംഭവം. വിനീഷ്, റെനില്‍, അമല്‍, സുജിത്ത് എന്നിവര്‍ക്കാ ണ് വെട്ടേറ്റത്. ഇതില്‍ വിനീഷ്, റെനില്‍ എന്നിവര്‍ മുന്‍ പഞ്ചായത്ത് അംഗങ്ങളാണ്. ബ്ലേഡ് മാഫിയയാണ് ആക്രമണത്തിന് പിന്നിലെന്ന് റെനില്‍ പറഞ്ഞു. ഓട്ടോ തൊഴി ലാളിയും യൂത്ത് കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റുമായ തങ്ങളുടെ സുഹൃത്ത് അയ്യായിരം രൂപ പലിശയ്ക്ക് എടുത്തിരുന്നു. അടവില്‍ വീഴ്ച വന്നു. ഇതിനെ തുടര്‍ന്നു തങ്ങളുടെ സുഹൃത്തിനെ ആക്രമിക്കാന്‍ ഇന്നലെ ഒരു സംഘം വന്നതായും ഇവരെ പറഞ്ഞുവിട്ടതായും എന്നാല്‍ ഇന്ന് രാവിലെ സംഘം വീണ്ടുമെത്തി വെട്ടുകയായിരുന്നു വെന്നും റെനില്‍ പറഞ്ഞു. വാഹനത്തില്‍ നിന്നും ഇറങ്ങി മാരകായുധങ്ങളുമായി ഓടി വന്ന് വെട്ടുകയായിരുന്നുവെന്ന് റെനില്‍ പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!