മണ്ണാര്‍ക്കാട്: സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെ യൂത്ത്കോണ്‍ഗ്രസ്, കെ.എസ്.യു. പ്രവര്‍ത്ത കര്‍ക്ക് പൊലിസ് മര്‍ദനമേറ്റതുമായി ബന്ധപ്പെട്ട് തെങ്കര, മണ്ണാര്‍ക്കാട്, കുമരപുത്തൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പൊലിസ് സ്റ്റേഷനിലേക്ക് പ്ര തിഷേധ മാര്‍ച്ച് നടത്തി. സ്റ്റേഷനു സമീപംവച്ച് മാര്‍ച്ച് പൊലിസ് തടഞ്ഞു. പ്രവര്‍ത്ത കരും പൊലിസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഇതോടെ പ്രവര്‍ത്തകര്‍ കുത്തിയി രുന്ന് പ്രതിഷേധിച്ചു. തുടര്‍ന്നുനടന്ന യോഗം ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പി.അഹമ്മദ് അഷ്റഫ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അസീസ് ഭീമനാട് അധ്യക്ഷനായി. ഡി.സി.സി. അംഗം കെ.ബാലകൃഷ്ണന്‍, വി.വി. ഷൗക്കത്തലി, അന്‍വര്‍ ആമ്പാടത്ത്, വി.പ്രീത, ഗിരീഷ് ഗുപ്ത, ഹരിദാസ് ആറ്റക്കര, വി.ഡി.പ്രേംകുമാര്‍, ഫിലിപ്പ്, സക്കീര്‍ തയ്യില്‍ എന്നിവര്‍ സംസാരിച്ചു. കോണ്‍ഗ്രസ് നേതാക്കളുടെ സെക്ര ട്ടറിയേറ്റ് മാര്‍ച്ചിന് യോഗം ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!