മണ്ണാര്‍ക്കാട് : തളരുന്ന തൊഴിലാളി, തകരുന്ന കേരളം എന്ന മുദ്രാവാക്യവുമായി എസ്. ടി.യു സംസ്ഥാന കമ്മിറ്റി സെക്രട്ടറിയേറ്റിന് മുന്നില്‍ ജനുവരി 10,11,12 തിയ്യതികളില്‍ നടത്തുന്ന ത്രിദിന സമര സംഗമം വിജയിപ്പിക്കാന്‍ എസ്.ടി.യു മണ്ണാര്‍ക്കാട് മേഖല കണ്‍ വെന്‍ഷന്‍ തീരുമാനിച്ചു. വിദ്വേഷത്തിനെതിരെ, ദുര്‍ഭരണത്തിനെതിരെ, ഈ മാസം 22ന് തുടങ്ങുന്ന മുസ്ലിം യൂത്ത് ലീഗിന്റെ ജില്ലാ യൂത്ത് മാര്‍ച്ചും, മണ്ഡലം യു.ഡി.എഫ് കമ്മിറ്റി ഈ മാസം 30ന് നടത്തുന്ന വിചാരണ സദസ്സും വിജയിപ്പിക്കാനും യോഗം തീരു മാനിച്ചു. മേഖലയിലെ എല്ലാ പഞ്ചായത്തുകളിലും ജനുവരി അവസാനം പഞ്ചായത്ത് കമ്മിറ്റികള്‍ രൂപീകരിക്കും. കണ്‍വെന്‍ഷന്‍ സംസ്ഥാന സെക്രട്ടറി കല്ലടി അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. കരിമ്പനക്കല്‍ ഹംസ അധ്യക്ഷനായി.എസ്.ടി.യു ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. നാസര്‍ കൊമ്പത്ത് മുഖ്യ പ്രഭാഷണം നടത്തി. കെ.ടി ഹംസപ്പ ,പി.പി കബീര്‍ നന്ദിയും പറഞ്ഞു. കെ.പി ഉമ്മര്‍, നാസര്‍ പാതാക്കര, പാറയില്‍ മുഹമ്മദാലി, വി. മുത്തുട്ടി, എം.സലീം, അക്കര മുഹമ്മദ് തുടങ്ങിയവര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!