അലനല്ലൂര്‍: വിശ്വാസവും ശാസ്ത്രവും മിത്തും ഒരു പോലെ ചര്‍ച്ചയായ പ്രത്യേക സാ ഹചര്യത്തില്‍ വിശുദ്ധ ഖുര്‍ആന്‍ മുന്‍വിധിയില്ലാതെ പഠിക്കാന്‍ സമൂഹം തയാറാകണ മെന്ന് വിസ്ഡം യൂത്ത് പാലക്കാട് ജില്ലാ സമിതി അലനല്ലുരില്‍ സംഘടിപ്പിച്ച ഖുര്‍ആന്‍ സമ്മേളനം അഭിപ്രായപ്പെട്ടു.1400 വര്‍ഷങ്ങള്‍ക്ക് ശേഷവും ഖുര്‍ആനിലെ മാനവിക വിഷയങ്ങള്‍ പ്രസക്തമാകുന്നത് അതിന്റ അമാനുഷികതയെയാണ് അറിയിക്കുന്നത്. ഖുര്‍ആനിക അധ്യാപനങ്ങളെ അതിന്റ ശത്രുക്കളുടെ വിമര്‍ശനങ്ങളേറ്റടുത്ത് പരി ഹസിക്കുന്നതിന് പകരം നിഷ്പക്ഷ വായനക്ക് മനസ് കാണിക്കണം. ഇസ്ലാമിലെ അന ന്തരാവകാശവും സ്ത്രീ സ്വത്വവുമെല്ലാം അസത്യ വാദങ്ങളിലൂടെ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ ഖുര്‍ആനിക നിര്‍ദ്ദേശങ്ങളെ കുറിച്ച് അജ്ഞരാണന്നും സമ്മേളനം അഭിപ്രായപ്പെട്ടു. ഡിസംബര്‍ 10ന് പാലക്കാട് പുതുനഗരത്ത് നടക്കുന്ന വിസ്ഡം ജില്ലാ ഫാമിലി കോണ്‍ഫറന്‍സിന്റെ പ്രചാരണ ഭാഗമായാണ് ഖുര്‍ആന്‍ സമ്മേളനം സംഘ ടിപ്പിച്ചത്.
വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.കെ. അഷ്റഫ് ഉദ്ഘാടനം ചെയ്തു. വിസ്ഡം യൂത്ത് ജില്ലാ പ്രസിഡന്റ് ഹസ്സന്‍ അന്‍സാരി അധ്യക്ഷത വഹിച്ചു.അഡ്വ.എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ. മുഖ്യാതിഥിയായി.പഠന സെഷനില്‍ വിസ്ഡം സംസ്ഥാന സെക്രട്ടറി അബ്ദുല്‍ മാലിക് സലഫി’പ്രമാണങ്ങള്‍ പ്രസക്തിയും പ്രയോഗവും’, ജില്ല പ്രസിഡന്റ് പി. ഹംസക്കുട്ടി സലഫി ‘ചെറിയ പരിശ്രമം വലിയ പുണ്യം’, വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡന്റ് താജുദ്ധീന്‍ സ്വലാഹി ‘ഖുര്‍ആന്‍; നമ്മുടെ ബാധ്യത’, വിസ്ഡം സംസ്ഥാന സെക്രട്ടറി പ്രൊ. ഹാരിസ് ബ്നു സലീം ‘കുടുംബം ഖുര്‍ആനിലൂടെ’, ശാഫി സ്വബാഹി ‘ജീവിതം ഖുര്‍ആനിന്റെ വിവരണം’ റഷീദ് കുട്ടമ്പൂര്‍ ‘ഖുര്‍ആന്‍; ഹൃദയം കീഴടക്കിയ ഗ്രന്ഥം’ എന്ന വിഷയത്തിലും പ്രഭാഷണം നടത്തി.
അബ്ദുല്‍ ഹമീദ് ഇരിങ്ങല്‍തൊടി, ടി. കെ. സദഖത്തുള്ള, വിസ്ഡം യൂത്ത് സംസ്ഥാന സെക്രട്ടറിമാരായ ഫിറോസ്ഖാന്‍ സ്വലാഹി, വി.പി ബഷീര്‍ മാസ്റ്റര്‍, ജില്ലാ സെക്രട്ടറി നൗഫല്‍ കളത്തിങ്കല്‍, നേര്‍പഥം വാരിക എഡിറ്റര്‍ ഉസ്മാന്‍ പാലക്കാഴി, മുസ്തഫ മാസ്റ്റര്‍ പട്ടാമ്പി, ടി.കെ ത്വല്‍ഹത്ത് സ്വലാഹി, കെ ഉണ്ണീന്‍ ബാപ്പു മാസ്റ്റര്‍, സി മൂസ സ്വലാഹി, ഡോ.പ്രിയാസ്, സലീം പള്ളിക്കുന്ന്, അബ്ദുല്‍ വഹാബ് കടമ്പഴിപ്പുറം, വി ഷൗക്കത്തലി അന്‍സാരി, എം സുധീര്‍ ഉമ്മര്‍, ശരീഫ് കാര, വിസ്ഡം സ്റ്റുഡന്റ്‌സ് ജില്ലാ പ്രസിഡന്റ് അഷ്റഫ് അല്‍ ഹികമി, സെക്രട്ടറി സുല്‍ഫീക്കര്‍ പാലക്കാഴി, മുജീബ് കൊടുവായൂര്‍, കെ അര്‍ഷദ് സ്വലാഹി, അബ്ദുല്‍ കരീം മുളയങ്കാവ്, ഷിഹാസ് പൂക്കാടഞ്ചേരി എന്നിവര്‍ പ്രസംഗിച്ചു.ജില്ലയിലെ ആലത്തൂര്‍, പാലക്കാട്, ഒലവക്കോട്, പട്ടാമ്പി, തച്ചമ്പാറ, മണ്ണാര്‍ ക്കാട്, അലനല്ലൂര്‍, എടത്തനാട്ടുകര, ഒറ്റപ്പാലം എന്നീ മണ്ഡലങ്ങളിലെ ഖുര്‍ആന്‍ പഠിതാ ക്കളായ സ്ത്രീകളും കുട്ടികളുമടക്കം നൂറുക്കണക്കിന് പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.